---
title: "നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനം നേടിയ ദീപ്നിയക്ക് അഭിനന്ദന പ്രവാഹം"
english_title: "Deepniya, who secured first position in Kerala in NEET exam, receives a flood of congratulations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296245/deepniya-who-secured-first-position-in-kerala-in-neet-exam-receives-a-flood-of-congratulations"
published_at: "2025-06-14T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d8da399f68_neet.JPG"
keywords: []
---

# നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനം നേടിയ ദീപ്നിയക്ക് അഭിനന്ദന പ്രവാഹം

> **Lead Summary:** **പേരാമ്പ്ര :** നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനം നേടിയ പേരാമ്പ്ര സ്വദേശിനി ആവളയിലെ ഡി.ബി ദീപ്നിയക്ക് അഭിനന്ദന പ്രവാഹം. സംസ്ഥാന തലത്തില്‍ ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തില്‍ 109 ാം റാങ്കും അഖിലേന്ത്യാ തലത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 18-ാം സ്ഥാനവുമാണ് ഈ കൊച്ചുമിടുക്കി നേടിയിരിക്കുന്നത്.

## Article Content

**പേരാമ്പ്ര :** നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനം നേടിയ പേരാമ്പ്ര സ്വദേശിനി ആവളയിലെ ഡി.ബി ദീപ്നിയക്ക് അഭിനന്ദന പ്രവാഹം. സംസ്ഥാന തലത്തില്‍ ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തില്‍ 109 ാം റാങ്കും അഖിലേന്ത്യാ തലത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 18-ാം സ്ഥാനവുമാണ് ഈ കൊച്ചുമിടുക്കി നേടിയിരിക്കുന്നത്.

ആവള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകരായ പള്ളിക്കല്‍ മീത്തല്‍ ദിനേശന്റെയും ബിജിയുടെയും മകളാണ് ദീപ്നിയ. വടകര എംപിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ ഷാഫി പറമ്പില്‍ ദീപ്നിയയെ വീഡിയോ കോള്‍ ചെയ്ത് അഭിനന്ദനം അറിയിച്ചു.

**

സ്ഥലം എംഎല്‍എയും എല്‍ഡിഎഫ് കണ്‍വീനറുമായ ടി.പി രാമകൃഷ്ണന്‍ തന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റിലൂടെ ദീപ്നിയക്ക് അഭിനന്ദനം അറിയിച്ചു.

പേരാമ്പ്രയ്‌ക്കൊരു പൊന്‍തൂവല്‍ കൂടി. **

നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനവും അഖിലേന്ത്യാ തലത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 18 സ്ഥാനവും നേടിയ പേരാമ്പ്ര ആവളക്കാരിയായ ദീപ്നിയ ഡി.ബി ചരിത്രം കുറിച്ചിരിക്കുന്നുവെന്നും ആവള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകരായ പള്ളിക്കല്‍ മീത്തല്‍ ദിനേശന്‍ മാസ്റ്ററുടെയും ബിജി ടീച്ചറുടെയും മകളാണ് ഈ മിടു മിടുക്കിയെന്നും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും പോസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്തിന്റെ നേതൃത്വത്തില്‍ ദീപ്നിയയുടെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ ബാലകൃഷ്ണന്‍, ആര്‍.ബി ശോബിഷ്, കെ.എം. ബിജിഷ, പി. മോനിഷ, ഇ.കെ. സുബൈദ എന്നിവരാണ് പ്രസിഡന്റിനൊപ്പം എത്തിയത്.

സിപിഐ (എം) ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മദ് കേക്കുമായി എത്തി മധുരം നല്‍കിയാണ് ദീപ്നിയയെ അനുമോദിച്ചത്.

ബിജെപി നോർത്ത് ജില്ല സെക്രട്ടറി കെകെ രജിഷിൻ്റെ നേതൃത്വത്തിൽ ബിജെപി നേതാക്കളും പ്രവർത്തകരുമായ ഡി.കെ മനു, എം. പ്രകാശൻ, കെ.പി ബാബു, ശ്രിഗേഷ് കുട്ടോത്ത്, എന്നിവർ ദീപ്നിയയുടെ വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296245/deepniya-who-secured-first-position-in-kerala-in-neet-exam-receives-a-flood-of-congratulations)