പേരാമ്പ്രയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തി നശിച്ചു

പേരാമ്പ്രയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തി നശിച്ചു
Jun 15, 2025 01:03 PM | By SUBITHA ANIL

പേരാമ്പ്ര: പേരാമ്പ്രയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തി നശിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ വെള്ളിയോടന്‍കണ്ടി വി.പി. സനിലിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന സ്‌കൂട്ടറാണ് കത്തി നശിച്ചത്. ഏകദേശം മൂന്ന് മാസം മുന്‍പ് വാങ്ങിയ യമഹ കമ്പനയുടെ ഇരുചക്രവാഹനമാണ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ തീ പിടിച്ച് കത്തിനശിച്ചത്.

പുറത്ത് അസാധാരണമായ വെളിച്ചം കണ്ട് വീട്ടുകാര്‍ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ സ്‌കൂട്ടര്‍ ആളിക്കത്തുന്നതാണ് കണ്ടത്. ഉടന്‍ പരിസരവാസികളെ വിവരം അറിയിച്ച് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും കടുത്ത ചൂട് കാരണം തീ അണയ്ക്കാന്‍ സാധിച്ചില്ല. സ്‌കൂട്ടര്‍ പൂര്‍ണമായും കത്തി നശിച്ചു.

ഉടന്‍ പേരാമ്പ്ര പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വാഹനത്തോടൊപ്പം വീടിന്റെ മുന്‍ഭാഗത്തെ വൈദ്യുത വയറിങ്ങ്, ടൈലുകള്‍, താല്‍ക്കാലികമായി ടാര്‍പ്പോളിന്‍ ഷീറ്റുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഷെഡ് എന്നിവയും ഷെഡിന്റെ അകത്ത് ഉണക്കാനിട്ട് വസ്ത്രങ്ങളും കത്തി നശിച്ചു.


ദൈനംദിനം കൂലിത്തൊഴിലായി ജോലി ചെയ്യുന്ന സനിലിന് ഈ അപകടം വലിയ സാമ്പത്തിക നാശമാണ് വരുത്തിയത്. സംഭവം സംശയാസ്പദമാണെന്നും ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി ബന്ധപ്പെട്ടവരെ പിടികൂടണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.



A scooter parked in a backyard in Perambra was destroyed by fire

Next TV

Related Stories
കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Jun 15, 2025 08:57 PM

കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ആയിരിക്കുമെന്ന് കോഴിക്കോട് ജില്ല...

Read More >>
  കനത്ത മഴ; കിണര്‍ ഇടിഞ്ഞു താഴ്ന്നു

Jun 15, 2025 08:45 PM

കനത്ത മഴ; കിണര്‍ ഇടിഞ്ഞു താഴ്ന്നു

തുടര്‍ച്ചയായ കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. കടിയങ്ങാട് പുത്തന്‍...

Read More >>
സി.എച്ച് കള്‍ച്ചറല്‍ യൂത്ത് സെന്റര്‍; അവാര്‍ഡ് ദാനം

Jun 15, 2025 03:31 PM

സി.എച്ച് കള്‍ച്ചറല്‍ യൂത്ത് സെന്റര്‍; അവാര്‍ഡ് ദാനം

സാമൂഹിക, സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സി. എച്ച് കള്‍ച്ചറല്‍ യൂത്ത് സെന്റര്‍ പൈതോത്ത് എസ്എസ്എല്‍സി,...

Read More >>
നീറ്റ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ ദീപ്‌നിയയെ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു

Jun 15, 2025 02:29 PM

നീറ്റ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ ദീപ്‌നിയയെ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു

നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനം നേടിയ പേരാമ്പ്ര ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവള ദീപ്നിയ ഡി.ബിയെ മുസ്ലിം യൂത്ത് ലീഗ്...

Read More >>
 ഡോക്ടര്‍ ആകണമെന്നാണ് ദീപ്‌നിയയുടെ ആഗ്രഹം

Jun 15, 2025 12:26 AM

ഡോക്ടര്‍ ആകണമെന്നാണ് ദീപ്‌നിയയുടെ ആഗ്രഹം

സമ്മര്‍ദ്ദം കുറയ്ക്കാന്‍ ദീപ്നിയ കണ്ടെത്തിയ മാര്‍ഗം ഇഷ്ടപ്പെട്ട് പഠിക്കുക...

Read More >>
വിവിധഗവ.പദ്ധയിലേക്ക് ഗുണഭോക്താക്കളെ ചേര്‍ക്കലും ഫ്രിസര്‍ സമര്‍പ്പണവും

Jun 14, 2025 09:20 PM

വിവിധഗവ.പദ്ധയിലേക്ക് ഗുണഭോക്താക്കളെ ചേര്‍ക്കലും ഫ്രിസര്‍ സമര്‍പ്പണവും

കേന്ദ്രഗവണ്‍മെന്റിന്റെ പതിനൊന്നാം വാര്‍ഷിക ദിനത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ ഏകെ നാരായണന്‍ നായര്‍ സേവ ട്രസ്റ്റും കനറാ ബാങ്കും സംയ്യുക്തമായി...

Read More >>
Top Stories










News Roundup






Entertainment News