---
title: "നീറ്റ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ ദീപ്‌നിയയെ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു"
english_title: "Muslim Youth League congratulates Deepniya for securing first position in NEET exam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296356/muslim-youth-league-congratulates-deepniya-for-securing-first-position-in-neet-exam"
published_at: "2025-06-15T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e8e86d4cb0_3eeg.JPG"
keywords: []
---

# നീറ്റ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ ദീപ്‌നിയയെ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു

> **Lead Summary:** **പേരാമ്പ്ര: **നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനം നേടിയ പേരാമ്പ്ര ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവള ദീപ്നിയ ഡി.ബിയെ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു.

## Article Content

**പേരാമ്പ്ര: **നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനം നേടിയ പേരാമ്പ്ര ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവള ദീപ്നിയ ഡി.ബിയെ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു.

മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടവണ്ണൂര്‍ ഉപഹാരം കൈമാറി. ജില്ല പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍, നിസാര്‍ എലങ്കമ്മല്‍, ഒലിപ്പില്‍ മമ്മു, കരീം കൊച്ചേരി, പേരാമ്പ്ര യൂത്ത് ലീഗ് നിയോജക മണ്ഡലം ഭാരവാഹി കെ. അബ്ദുല്‍ സത്താര്‍, ചെറുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പി.സി ഉബൈദ്, ജനറല്‍ സെക്രട്ടറി അഫ്‌സല്‍ പയോളി, കെ.കെ മുഹമ്മദ്, ടി.നിസാര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

ആവള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകരായ പള്ളിക്കല്‍ മീത്തല്‍ ദിനേശന്‍, ബിജി എന്നിവരുടെ മകളാണ് ഈ മിടു മിടുക്കി..

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296356/muslim-youth-league-congratulates-deepniya-for-securing-first-position-in-neet-exam)