---
title: "ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ച് ബാലസംഘം മന്ദങ്കാവ് ധ്വനി സെന്റര്‍"
english_title: "Mandankavu Dhvani Center organizes football match for children"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296491/mandankavu-dhvani-center-organizes-football-match-for-children"
published_at: "2025-06-16T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fba49ba2c3_KAVIL.JPG"
keywords: []
---

# ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ച് ബാലസംഘം മന്ദങ്കാവ് ധ്വനി സെന്റര്‍

> **Lead Summary:** **നടുവണ്ണൂര്‍: **ഡിവൈഎഫ്‌ഐ, ബാലസംഘം മന്ദങ്കാവ്, ധ്വനി സെന്റര്‍ യൂണിറ്റുകളും സംയുക്തമായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയഫുട്‌ബോള്‍ മത്സരം സിപിഐഎം നടുവണ്ണൂര്‍ ലോക്കല്‍ സെക്രട്ടറി ജിജീഷ് മോന്‍ ഉദ്ഘാടനം ചെയ്തു. കെ.പി പ്രകാശന്‍ അധ്യക്ഷതവഹിച്ചു.

## Article Content

**നടുവണ്ണൂര്‍: **ഡിവൈഎഫ്‌ഐ, ബാലസംഘം മന്ദങ്കാവ്, ധ്വനി സെന്റര്‍ യൂണിറ്റുകളും സംയുക്തമായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയഫുട്‌ബോള്‍ മത്സരം സിപിഐഎം നടുവണ്ണൂര്‍ ലോക്കല്‍ സെക്രട്ടറി ജിജീഷ് മോന്‍ ഉദ്ഘാടനം ചെയ്തു. കെ.പി പ്രകാശന്‍ അധ്യക്ഷതവഹിച്ചു.

ഡിവൈഎഫ്‌ഐ നടുവണ്ണൂര്‍ മേഖലാ സെക്രട്ടറി ആദിത്ത്, ലോക്കല്‍ കമ്മിറ്റി അംഗം എ.എം ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫുട്‌ബോള്‍ മത്സര വിന്നേഴ്‌സ്‌നു ട്രോഫിയും കേഷ് അവാര്‍ഡും നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍ സുധീഷ് ചെറുവത്ത് നല്‍കി. 

കെ.പി അനീഷ് ,സബിലേഷ് മന്ദങ്കാവ്, ബബിലേഷ്, കെ. പി രാജു, കെ. ബിനു എന്നിവര്‍ നേതൃത്വ നല്‍കി..

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296491/mandankavu-dhvani-center-organizes-football-match-for-children)