---
title: "നീറ്റ് പരീക്ഷ; കേരളത്തില്‍ ഒന്നാം സ്ഥാനം നേടിയ ദീപ്‌നിയക്ക് അഭിനന്ദന പ്രവാഹം"
english_title: "NEET exam: Deepniya, who secured first position in Kerala, receives a flood of congratulations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296505/neet-exam-deepniya-who-secured-first-position-in-kerala-receives-a-flood-of-congratulations"
published_at: "2025-06-16T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fc5a160d9b_alkk.JPG"
keywords: []
---

# നീറ്റ് പരീക്ഷ; കേരളത്തില്‍ ഒന്നാം സ്ഥാനം നേടിയ ദീപ്‌നിയക്ക് അഭിനന്ദന പ്രവാഹം

> **Lead Summary:** **പേരാമ്പ്ര: **നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്കും ഓള്‍ ഇന്ത്യ തലത്തില്‍ 109-ാം റാങ്കും നേടിയ ദീപ്‌നിയക്ക് അഭിനന്ദന പ്രവാഹം. നിരവധി പ്രമുഖരാണ് ദീപ്‌നിയക്ക് അഭിനന്ദനമറിയിക്കാന്‍ എത്തിയത്.

## Article Content

**പേരാമ്പ്ര: **നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്കും ഓള്‍ ഇന്ത്യ തലത്തില്‍ 109-ാം റാങ്കും നേടിയ ദീപ്‌നിയക്ക് അഭിനന്ദന പ്രവാഹം. നിരവധി പ്രമുഖരാണ് ദീപ്‌നിയക്ക് അഭിനന്ദനമറിയിക്കാന്‍ എത്തിയത്.

പേരാമ്പ്ര ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവളയിലെ ഡി.ബി ദീപ്നിയയെ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടവണ്ണൂര്‍ ഉപഹാരം ദീപ്‌നിയക്ക് കൈമാറി.

ജില്ല പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍, നിസാര്‍ എലങ്കമ്മല്‍, ഒലിപ്പില്‍ മമ്മു, കരീം കൊച്ചേരി, പേരാമ്പ്ര യൂത്ത് ലീഗ് നിയോജക മണ്ഡലം ഭാരവാഹി കെ അബ്ദുല്‍ സത്താര്‍, ചെറുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പി.സി ഉബൈദ്, ജനറല്‍ സെക്രട്ടറി അഫ്‌സല്‍ പയ്യോളി, കെ.കെ മുഹമ്മദ്, ടി നിസാര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

യൂത്ത് കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹഉപഹാരം ജില്ല പഞ്ചായത്ത് അംഗം വി.പി ദുല്‍ഖിഫില്‍ കൈമാറി. ആവള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകരായ പള്ളിക്കല്‍ മീത്തല്‍ ദിനേശന്റെയും ബിജിയുടെയും മകളാണ് ദീപ്നിയ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296505/neet-exam-deepniya-who-secured-first-position-in-kerala-receives-a-flood-of-congratulations)