---
title: "കുറ്റ്യാടിയിലെ സെക്‌സ് റാക്കറ്റ്-രാസലഹരി മാഫിയകള്‍ക്കെതിരെയുള്ള അന്വേഷണം ത്വരിതപ്പെടുത്തണം;  സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് "
english_title: "Investigation against sex racket and drug mafia in Kuttiadi should be expedited; Solidarity Youth Movement"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296525/investigation-against-sex-racket-and-drug-mafia-in-kuttiadi-should-be-expedited-solidarity-youth-movement"
published_at: "2025-06-16T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fda1827c5a_KUTTIYADi.JPG"
keywords: []
---

# കുറ്റ്യാടിയിലെ സെക്‌സ് റാക്കറ്റ്-രാസലഹരി മാഫിയകള്‍ക്കെതിരെയുള്ള അന്വേഷണം ത്വരിതപ്പെടുത്തണം;  സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് 

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി കേന്ദ്രീകരിച്ചു നടക്കുന്ന സെക്‌സ് റാക്കറ്റ്-രാസലഹരി മാഫിയകള്‍ക്കെതിരെയുള്ള അന്വേഷണ നടപടികള്‍ ത്വരിതപ്പെടുത്തണം എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് അഫീഫ് ഹമീദിന്റെ നേതൃത്വത്തില്‍ കുറ്റ്യാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്.ബി കൈലാസ്‌നാഥിനെ സന്ദര്‍ശിച്ചു.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി കേന്ദ്രീകരിച്ചു നടക്കുന്ന സെക്‌സ് റാക്കറ്റ്-രാസലഹരി മാഫിയകള്‍ക്കെതിരെയുള്ള അന്വേഷണ നടപടികള്‍ ത്വരിതപ്പെടുത്തണം എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് അഫീഫ് ഹമീദിന്റെ നേതൃത്വത്തില്‍ കുറ്റ്യാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്.ബി കൈലാസ്‌നാഥിനെ സന്ദര്‍ശിച്ചു.

സെക്‌സ് റാക്കറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രമുഖരെയും, രാസലഹരിയുടെ മൊത്ത വില്പനക്കാരെയും കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് അഫീഫ് ഹമീദ് ആവശ്യപ്പെട്ടു. സെക്‌സ് റാക്കറ്റ്-രാസലഹരി മാഫിയകളെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരാനുള്ള പൊലീസിന്റെ ഭാഗത്തുനിന്നുള്ള എല്ലാ നീക്കങ്ങള്‍ക്കും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ പിന്തുണയുണ്ടായിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഉറപ്പുനല്‍കി.

ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ സെക്രട്ടറി ഒ.കെ ഫാരിസ്, സോളിഡാരിറ്റി കോഴിക്കോട് ജില്ലാ സെക്രട്ടറി ഡോ. ജാവേദ് അഹ്‌മദ്, സോളിഡാരിറ്റി കുറ്റ്യാടി ഏരിയ പ്രസിഡന്റ് മുഹമ്മദ് റാഫി, വി.എം നൗഫല്‍, ഒ.കെ ഫൈറൂസ്, ഒ.കെ സുഹൈല്‍ കെ.പി.ആര്‍ അഫീഫ്, എ.സി സയ്യാഫ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296525/investigation-against-sex-racket-and-drug-mafia-in-kuttiadi-should-be-expedited-solidarity-youth-movement)