---
title: "അക്രിലിക് പെയിന്റിംഗില്‍ ഏകദിന വര്‍ക്ക്‌ഷോപ്പ്"
english_title: "One-day workshop on acrylic painting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296546/one-day-workshop-on-acrylic-painting"
published_at: "2025-06-16T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684feebe1099a_WORK.JPG"
keywords: []
---

# അക്രിലിക് പെയിന്റിംഗില്‍ ഏകദിന വര്‍ക്ക്‌ഷോപ്പ്

> **Lead Summary:** **പേരാമ്പ്ര:** ഇന്‍സൈറ്റ് സെന്റര്‍ ഫോര്‍ ഫൈന്‍ ആര്‍ട്‌സ് പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ അക്രിലിക് പെയിന്റിംഗില്‍ ഏകദിന വര്‍ക്ക്‌ഷോപ്പ് സംഘടപ്പിച്ചു. പ്രശ്‌സ്ത ചിത്രകാരന്‍ പ്രകാശന്‍ പുത്തൂരാണ് അക്രലിക് പെയിന്റിംഗ് വര്‍ക്ക്‌ഷോപ്പ് നടത്തിയത്. പേരാമ്പ്ര പൊന്‍പറഹില്‍ ഹെല്‍ത്ത് & റിക്രിയേഷന്‍ ക്ലബ്ബില്‍ വെച്ച് നടന്ന വര്‍ക്ക് ഷോപ്പില്‍

## Article Content

**പേരാമ്പ്ര:** ഇന്‍സൈറ്റ് സെന്റര്‍ ഫോര്‍ ഫൈന്‍ ആര്‍ട്‌സ് പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ അക്രിലിക് പെയിന്റിംഗില്‍ ഏകദിന വര്‍ക്ക്‌ഷോപ്പ് സംഘടപ്പിച്ചു. പ്രശ്‌സ്ത ചിത്രകാരന്‍ പ്രകാശന്‍ പുത്തൂരാണ് അക്രലിക് പെയിന്റിംഗ് വര്‍ക്ക്‌ഷോപ്പ് നടത്തിയത്. പേരാമ്പ്ര പൊന്‍പറഹില്‍ ഹെല്‍ത്ത് & റിക്രിയേഷന്‍ ക്ലബ്ബില്‍ വെച്ച് നടന്ന വര്‍ക്ക് ഷോപ്പില്‍

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായ് 35 ഓളം ചിത്രകാരന്മാര്‍ പങ്കെടുത്തു. അക്രിലിക്‌റ്, വാട്ടര്‍ കളര്‍ എന്നിവയില്‍ പ്രകാശന്‍ പുത്തൂര്‍ ക്ലാസെടുക്കുകയും ഡെമോണ്‍സ്‌ട്രേഷന്‍ ചെയ്യുകയും ചെയ്തു.

ഇന്‍സൈറ്റ് സെന്റര്‍ ഫോര്‍ ഫൈന്‍ ആര്‍ട്‌സ് പേരാമ്പ്ര ഡയറക്ടര്‍മാരായ രഞ്ജിത്ത് പട്ടാണിപ്പാറ, പ്രജീഷ് പേരാമ്പ്ര എന്നിവര്‍ വര്‍ക്ക്‌ഷോപ്പ് നിയന്തിച്ചു. പ്രകാശന്‍ പുത്തൂരിനെ ഇന്‍സൈറ്റിന്റെ ആഭിമുഖ്യത്തില്‍ ആദരിക്കുകയും ചെയ്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296546/one-day-workshop-on-acrylic-painting)