---
title: "നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഡി.ബി ദീപ്‌നിയക്ക് ഹസ്ത പേരാമ്പ്രയുടെ സ്‌നേഹാദരം"
english_title: "Hastha Perambra's love and respect for D.B. Deepniya, who secured first rank in the NEET exam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296556/hastha-perambras-love-and-respect-for-db-deepniya-who-secured-first-rank-in-the-neet-exam"
published_at: "2025-06-16T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684ffedf9cfe7_Astta.JPG"
keywords: []
---

# നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഡി.ബി ദീപ്‌നിയക്ക് ഹസ്ത പേരാമ്പ്രയുടെ സ്‌നേഹാദരം

> **Lead Summary:** **പേരാമ്പ്ര:** നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പതിനെട്ടാം സ്ഥാനവും നേടിയ ആവളയിലെ ഡി.ബി ദീപ്‌നിയയെ പേരാമ്പ്രയിലെ സാമൂഹ്യ വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

## Article Content

**പേരാമ്പ്ര:** നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പതിനെട്ടാം സ്ഥാനവും നേടിയ ആവളയിലെ ഡി.ബി ദീപ്‌നിയയെ പേരാമ്പ്രയിലെ സാമൂഹ്യ വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

നാടിന് അഭിമാനമായ ദീപ്‌നിയയെ ഹസ്ത പ്രവര്‍ത്തകര്‍ വീട്ടിലെത്തി പൊന്നാടയും ഉപഹാരവും നല്‍കി ആദരിക്കുകയായിരുന്നു. ഹസ്ത ചെയര്‍മാന്‍ മുനീര്‍ എരവത്ത് പൊന്നാടയും ഉപഹാരവും കൈമാറി.

ജനറല്‍ സെക്രട്ടറി ഒ.എം രാജന്‍, ബാബു ചാത്തോത്ത്, ഇ പ്രദീപ്കുമാര്‍, ഇ.എം പത്മിനി, ഡോ. മഹേഷ്, ഇ. വിശ്വനാഥന്‍, സുനില്‍ ആവള, കെ. വിനോദന്‍, ഷാഫി തുടങ്ങിയവര്‍ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296556/hastha-perambras-love-and-respect-for-db-deepniya-who-secured-first-rank-in-the-neet-exam)