---
title: "വടകരയില്‍ ബൈക്കിലെത്തിയ സംഘം വയോധികയുടെ സ്വര്‍ണ മാല കവര്‍ന്നു"
english_title: "A gang on a bike robbed an elderly woman of her gold necklace in Vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296583/a-gang-on-a-bike-robbed-an-elderly-woman-of-her-gold-necklace-in-vadakara"
published_at: "2025-06-16T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685029223e069_mala.jpg"
keywords: []
---

# വടകരയില്‍ ബൈക്കിലെത്തിയ സംഘം വയോധികയുടെ സ്വര്‍ണ മാല കവര്‍ന്നു

> **Lead Summary:** **വടകര:** വടകരയില്‍ ബൈക്കിലെത്തിയ സംഘം വയോധികയുടെ സ്വര്‍ണമാല കവര്‍ന്നു. വടകര കുറുമ്പയില്‍വെച്ച് ഇന്നലെ മൂന്നുമണിയോടെയാണ് സംഭവം. സാധനം വാങ്ങാന്‍ കടയില്‍ പോയ സമയത്താണ് ബൈക്കിലെത്തിയ സംഘം മാലപൊട്ടിച്ച് കടന്നുകളഞ്ഞത്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും അവര്‍ മാലയുമായി കടന്നുകളഞ്ഞു.

## Article Content

**വടകര:** വടകരയില്‍ ബൈക്കിലെത്തിയ സംഘം വയോധികയുടെ സ്വര്‍ണമാല കവര്‍ന്നു. വടകര കുറുമ്പയില്‍വെച്ച് ഇന്നലെ മൂന്നുമണിയോടെയാണ് സംഭവം. സാധനം വാങ്ങാന്‍ കടയില്‍ പോയ സമയത്താണ് ബൈക്കിലെത്തിയ സംഘം മാലപൊട്ടിച്ച് കടന്നുകളഞ്ഞത്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും അവര്‍ മാലയുമായി കടന്നുകളഞ്ഞു.

നാലു പവന്‍ തൂക്കം വരുന്ന മയില്‍ ആകൃതിയിലുള്ള കല്ലുവെച്ച താലിയും കട്ടി കയര്‍ ചെയിനുമാണ് നഷ്ടമായത്. സംഭവത്തില്‍ വയോധികയുടെ പരാതിയില്‍ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു. മാല വില്‍പ്പനയ്ക്കോ മാറ്റിവാങ്ങുന്നതിനോ ആരെങ്കിലും കടകളില്‍ കൊണ്ടുവന്നാല്‍ വടകര പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം എന്ന് വടകര പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296583/a-gang-on-a-bike-robbed-an-elderly-woman-of-her-gold-necklace-in-vadakara)