---
title: " ദീപ്‌നിയക്ക് ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ആദരം "
english_title: "Deepnia neet exam rank holderis honored by Diya Gold and Diamonds"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296584/deepnia-neet-exam-rank-holderis-honored-by-diya-gold-and-diamonds"
published_at: "2025-06-16T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68502ca20ca53_DEEPNIYA_2.jpg"
keywords: []
---

#  ദീപ്‌നിയക്ക് ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ആദരം 

> **Lead Summary:** ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ നിന്ന് ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തില്‍ പെണ്‍കുട്ടികളില്‍ പതിനെട്ടാം സ്ഥാനവും നേടി നാടിന്റെ അഭിമാനമായി മാറിയ ആവളയിലെ ഡി.ബി ദീപ്നിയക്ക് ആദരവുമായി ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് അധികൃതര്‍ എത്തി.

## Article Content

ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ നിന്ന് ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തില്‍ പെണ്‍കുട്ടികളില്‍ പതിനെട്ടാം സ്ഥാനവും നേടി നാടിന്റെ അഭിമാനമായി മാറിയ ആവളയിലെ ഡി.ബി ദീപ്നിയക്ക് ആദരവുമായി ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് അധികൃതര്‍ എത്തി.

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മലയാളം മീഡിയത്തില്‍ പഠിച്ച് സ്വപ്രയത്‌നത്താല്‍ നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച ദീപ്നിയക്ക് ദിയയുടെ പൊന്നാടയും ഉപഹാരങ്ങളും നല്‍കി ആദരിക്കുകയായിരുന്നു.

ദിയ പേരാമ്പ്ര ഷോറൂം ഡയറക്ടര്‍മാരായ എം.സി. അബ്ദുള്‍ ജലീല്‍, യു.കെ. വൈഷ്ണവ് എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ജീവനക്കാരായ ഫാസില്‍, പ്രവീണ്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296584/deepnia-neet-exam-rank-holderis-honored-by-diya-gold-and-diamonds)