---
title: "വെള്ളത്തില്‍ മുങ്ങിയ വിദ്യാര്‍ത്ഥിക്ക് രക്ഷകരായി ജ്വല്ലറി ജീവനക്കാര്‍"
english_title: "Jewelry store employees rescue drowning student at mukkam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296594/jewelry-store-employees-rescue-drowning-student-at-mukkam"
published_at: "2025-06-16T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68503bef03ba5_swalo.jpg"
keywords: []
---

# വെള്ളത്തില്‍ മുങ്ങിയ വിദ്യാര്‍ത്ഥിക്ക് രക്ഷകരായി ജ്വല്ലറി ജീവനക്കാര്‍

> **Lead Summary:** **മുക്കം: **വെള്ളത്തില്‍ മുങ്ങിയ വിദ്യാര്‍ത്ഥിക്ക് രക്ഷകരായത് മുക്കം ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ജ്വല്ലറിയിലെ ജീവനക്കാര്‍. ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. ശക്തമായ മഴ പെയ്തതിനാല്‍ പുഴയില്‍ വെള്ളം കയറുകയും ഇൗ വെള്ളം പുല്‍പറമ്പ് ദര്‍സിന്‍ ഗ്രൗണ്ടിലേക്ക് നിറഞ്ഞിരുന്നു.

## Article Content

**മുക്കം: **വെള്ളത്തില്‍ മുങ്ങിയ വിദ്യാര്‍ത്ഥിക്ക് രക്ഷകരായത് മുക്കം ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ജ്വല്ലറിയിലെ ജീവനക്കാര്‍. ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. ശക്തമായ മഴ പെയ്തതിനാല്‍ പുഴയില്‍ വെള്ളം കയറുകയും ഇൗ വെള്ളം പുല്‍പറമ്പ് ദര്‍സിന്‍ ഗ്രൗണ്ടിലേക്ക് നിറഞ്ഞിരുന്നു.

രണ്ട് വിദ്യാര്‍ത്ഥികള്‍ തമാശയെന്നോണം തമ്മില്‍ മത്സരിച്ച് നീന്താന്‍ ഇറങ്ങിയതാണ് ഒരാള്‍ തിരിച്ച് കരയ്ക്ക് കയറി എന്നാല്‍ മറ്റേയാള്‍ക്ക് കയറാന്‍ സാധിക്കാതെ വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ഇവരുടെ കൂടെ കരയ്ക്ക് ഉണ്ടായിരുന്നവര്‍ ഇത് കണ്ട് പകച്ചുപോയി.

ഈ സമയം ജ്വല്ലറിയിലെ മാര്‍ക്കറ്റിങ്ങ് ആവശ്യത്തിനായി അതുവഴി പോവുകയായിരുന്ന ജ്വല്ലറി ജീവനക്കാരായ പുല്ലൂരാംപാറ വൈതലയില്‍ മുഹമ്മദ് സ്വാലി (23) യും എടവണ്ണപ്പാറ എറക്കോട്ടില്‍ റാഷിദും (23) വണ്ടി നിര്‍ത്തി കാര്യം തിരക്കുകയായിരുന്നു.

വിവരമറിഞ്ഞപ്പോള്‍ ഒന്നും ചിന്തിക്കാതെ ഒട്ടും സമയം പാഴാക്കാതെ മുഹമ്മദ് സ്വാലി വെള്ളത്തിലേക്ക് ചാടുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിയ വിദ്യാര്‍ത്ഥിയെ സ്വാലി പിടിച്ച് സുരക്ഷിതനാക്കുകയും റാഷിദ് തന്റെ സുഹൃത്തിനെ വിളിച്ച് ട്യൂബ് എത്തിക്കുകയും ട്യൂബുമായി റാഷിദും വെള്ളത്തിലേക്ക് ചാടി രണ്ടാളും കൂടി വിദ്യാര്‍ത്ഥിയെ കരയ്ക്ക് എത്തിച്ച് പുതുജീവനേകി മാതൃകയായിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296594/jewelry-store-employees-rescue-drowning-student-at-mukkam)