---
title: "മികച്ച കമ്പ്യൂട്ടര്‍ പരിശീലനത്തിനായി നടുവണ്ണൂരില്‍ ജി-ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു "
english_title: "G-Tech Computer Education Center opens at Naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29661/g-tech-computer-education-center-opens-at-naduvannur"
published_at: "2022-03-04T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6221a09c1fdce_obit.jpg"
keywords: []
---

# മികച്ച കമ്പ്യൂട്ടര്‍ പരിശീലനത്തിനായി നടുവണ്ണൂരില്‍ ജി-ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍: **നടുവണ്ണൂരില്‍ ജി-ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സെന്ററിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.

## Article Content

**നടുവണ്ണൂര്‍: **നടുവണ്ണൂരില്‍ ജി-ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സെന്ററിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.

പിഎസി നിയമനത്തിന് ഗവണ്‍മെന്റ് അംഗീകൃതമായ ഇന്ത്യയിലും വിദേശത്തും മികച്ച ജോലി സാധ്യതയുളള കോഴ്‌സുകളാണ് ജിടെക് കോളെജില്‍ ലഭ്യമാകുന്നത്. ഡിഐഎഫ്എ, ഡിസിഎ, പിജിഡിസിഎ തുടങ്ങിയ നിരവധി കോഴ്‌സുകള്‍ ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

നൂറു ശതമാനം പ്ലേസ്‌മെന്റോട് കൂടി ഇന്റര്‍ നാഷണല്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളാണ് ജിടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ നടുവണ്ണൂരിലുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ കോഴ്‌സുകള്‍ക്കും ചേരുന്നതിന് 40 ശതമാനം ഓഫറും നല്‍കിയിട്ടുണ്ട്.

കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരന്‍, ഡിജിറ്റല്‍ ക്ലാസ് റൂം സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ യശോധ തെങ്ങിടയും നിര്‍വഹിച്ചു. പഞ്ചായത്ത് ജനപ്രതിനിധികള്‍ സിഡിഎസ്,എഡിഎസ് അംഗങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29661/g-tech-computer-education-center-opens-at-naduvannur)