---
title: " പ്രതിഭകളെ അനുമോദിച്ച് അംഹാസ് ചാലിക്കര"
english_title: "Amhas Chalikkara praises talents"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296668/amhas-chalikkara-praises-talents"
published_at: "2025-06-17T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6851082b5886b_ins.JPG"
keywords: []
---

#  പ്രതിഭകളെ അനുമോദിച്ച് അംഹാസ് ചാലിക്കര

> **Lead Summary:** **പേരാമ്പ്ര :** ചാലിക്കരയിലെ വിദ്യാഭ്യാസ സാംസ്‌കാരിക സംഘടനയായ അംഹാസ് ചാലിക്കര അസോസിയേഷന്‍ ഫോര്‍ മ്യൂച്ചല്‍ ഹെല്‍പ്പ് ആന്റ് സോഷ്യല്‍ സര്‍വീസ് സമൂഹത്തില്‍ വിവിധ രംഗങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച പ്രതിഭകളെ അനുമോദിച്ചു. അംഹാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുമോദന സംഗമം ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാശങ്കര്‍ ഉദ്ഘാടനം ചെയ്തു. അംഹാസ് പ്രസിഡന്റ് എം.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര :** ചാലിക്കരയിലെ വിദ്യാഭ്യാസ സാംസ്‌കാരിക സംഘടനയായ അംഹാസ് ചാലിക്കര അസോസിയേഷന്‍ ഫോര്‍ മ്യൂച്ചല്‍ ഹെല്‍പ്പ് ആന്റ് സോഷ്യല്‍ സര്‍വീസ് സമൂഹത്തില്‍ വിവിധ രംഗങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച പ്രതിഭകളെ അനുമോദിച്ചു. അംഹാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുമോദന സംഗമം ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാശങ്കര്‍ ഉദ്ഘാടനം ചെയ്തു. അംഹാസ് പ്രസിഡന്റ് എം.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു.

2024 ലെ കുറ്റാന്വേഷണമികവിനുള്ള ഡിജിപി യുടെ ബാഡ്ജ് ഓഫ് ഹോണര്‍ നേടിയ നാട്ടുകാരനായ കുറ്റ്യാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്.ബി കൈലാസ് നാഥിനേയും കോഴിക്കോട് പിഎസ്‌സി, എല്‍പിഎസ്ടി പരീക്ഷയില്‍ ഭിന്നശേഷി വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കെ.കെ അഭിജിത്തിയേയും പ്രഭാശങ്കര്‍ സ്‌നേഹോപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.

2024-25 വര്‍ഷത്തെ എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ നൊച്ചാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മധുകൃഷ്ണന്‍, ലിമ പാലയാട് എന്നിവര്‍ സ്‌നേഹോപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. പ്രഫസര്‍ ടി നാരായണന്‍, എസ്.കെ അസൈനാര്‍, എന്‍ ഹരിദാസ്, രാജീവന്‍ കുറുങ്ങോട്ട്, എം കുഞ്ഞിരാമുണ്ണി, പി വിജയന്‍, കെ.പി ആലിക്കുട്ടി, ലത്തീഫ് വെള്ളിലോട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അംഹാസ് സെക്രട്ടറി വി സത്യന്‍ സ്വാഗതവും മുനീര്‍ കുന്നത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296668/amhas-chalikkara-praises-talents)