---
title: "കൊട്ടിയൂരില്‍ പുഴയില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി "
english_title: "Body of missing man found in river in Kottiyoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296674/body-of-missing-man-found-in-river-in-kottiyoor"
published_at: "2025-06-17T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68510ebab20ed_boooo.JPG"
keywords: []
---

# കൊട്ടിയൂരില്‍ പുഴയില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി 

> **Lead Summary:** **കൊട്ടിയൂര്‍:** കൊട്ടിയൂര്‍ ബാവലി പുഴയില്‍ കാണാതായ ഒരാളുടെ മൃതദേഹം അണുങ്ങോട് ഭാഗത്തുനിന്നും കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊട്ടിയൂര്‍ അമ്പലത്തില്‍ ദര്‍ശനത്തിനെത്തിയ രണ്ട് പേരെ ബാവലി പുഴയില്‍ വെച്ച് കഴിഞ്ഞ ദിവസം കാണാതായിരുന്നു.

## Article Content

**കൊട്ടിയൂര്‍:** കൊട്ടിയൂര്‍ ബാവലി പുഴയില്‍ കാണാതായ ഒരാളുടെ മൃതദേഹം അണുങ്ങോട് ഭാഗത്തുനിന്നും കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊട്ടിയൂര്‍ അമ്പലത്തില്‍ ദര്‍ശനത്തിനെത്തിയ രണ്ട് പേരെ ബാവലി പുഴയില്‍ വെച്ച് കഴിഞ്ഞ ദിവസം കാണാതായിരുന്നു.

കോഴിക്കോട് അത്തോളി സ്വദേശി നിഷാദ് (40), കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അഭിജിത്ത് (28) എന്നിവരെയാണ് കാണാതായത്. ഒപ്പമെത്തിയവര്‍ കുളി കഴിഞ്ഞ് ഫോട്ടോയെടുക്കാന്‍ വിളിച്ചപ്പോള്‍ ആണ് അഭിജിത്തിനെ കാണാതായ വിവരമറിയുന്നത്. നിഷാദിനെ കാണാനില്ലെന്ന് ഒപ്പമെത്തിയ ഭാര്യ അറിയിക്കുകയായിരുന്നു.

കേളകം എസ്എച്ച്ഒ ഇംതിഹാസ് താഹ, പ്രിന്‍സിപ്പല്‍ എസ്ഐ വര്‍ഗീസ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചുവരുന്നതിനിടയിലാണ് അണുങ്ങോട് ഭാഗത്തുനിന്നും ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296674/body-of-missing-man-found-in-river-in-kottiyoor)