---
title: "കൊട്ടിയൂരില്‍ പുഴയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു"
english_title: "Body found in river in Kottiyoor identified"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296702/body-found-in-river-in-kottiyoor-identified"
published_at: "2025-06-17T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685123a756238_kkkkk.JPG"
keywords: []
---

# കൊട്ടിയൂരില്‍ പുഴയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

> **Lead Summary:** കൊട്ടിയൂര്‍: കൊട്ടിയൂരില്‍ ബാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കണിച്ചാര്‍ ഓടംതോട് ചപ്പാത്ത് പുഴയില്‍ നിന്നാണ് പേരാവൂര്‍ ഫയര്‍ഫോഴ്സ് മൃതദേഹം കണ്ടെത്തിയത്.

## Article Content

കൊട്ടിയൂര്‍: കൊട്ടിയൂരില്‍ ബാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കണിച്ചാര്‍ ഓടംതോട് ചപ്പാത്ത് പുഴയില്‍ നിന്നാണ് പേരാവൂര്‍ ഫയര്‍ഫോഴ്സ് മൃതദേഹം കണ്ടെത്തിയത്.

കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടുപോയതാകാം എന്ന് കരുതുന്നു. നിശാന്തിനെ കാണാനില്ലെന്ന് ഒപ്പമെത്തിയ ഭാര്യ അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കാണാതായ കാഞ്ഞങ്ങാട് സ്വദേശി അഭിജിത്തിനായുള്ള തെരച്ചില്‍ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296702/body-found-in-river-in-kottiyoor-identified)