---
title: "വീടിനു മുകളില്‍ വന്‍ മരം കടപുഴകി വീണ് നാശനഷ്ടം"
english_title: "A large tree fell on top of a house, causing damage."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296709/a-large-tree-fell-on-top-of-a-house-causing-damage"
published_at: "2025-06-17T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68512b20eb8ec_MARAM.JPG"
keywords: []
---

# വീടിനു മുകളില്‍ വന്‍ മരം കടപുഴകി വീണ് നാശനഷ്ടം

> **Lead Summary:** **പന്തിരിക്കര: **കനത്ത മഴയിലും കാറ്റിലും വീടിനു മുകളില്‍ വന്‍ മരം കടപുഴകി വീണു നാശനഷ്ടം. പന്തിരിക്കര ചൂരന്‍കണ്ടി ഹുസൈന്റെ വീടിനു മുകളിലാണ് മരം കടപുഴകി വീണത്.

## Article Content

**പന്തിരിക്കര: **കനത്ത മഴയിലും കാറ്റിലും വീടിനു മുകളില്‍ വന്‍ മരം കടപുഴകി വീണു നാശനഷ്ടം. പന്തിരിക്കര ചൂരന്‍കണ്ടി ഹുസൈന്റെ വീടിനു മുകളിലാണ് മരം കടപുഴകി വീണത്.

ഇന്നലെ രാത്രി ഉണ്ടായ കാറ്റിലും മഴയിലും വീടിനു പിന്‍വശത്തെ വട്ടമരം വീഴുകയായിരുന്നു. വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. ഓടു മേഞ്ഞ വീടിന്റെ മുകള്‍ നിലയുടെ ഒരു വശത്തെ കഴുക്കോലുകളും പട്ടികകളും ഓടുകളും തകര്‍ന്നു.

ഒരുലക്ഷത്തില്‍ പരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഗ്രാമ പഞ്ചായത്ത് അംഗം പി.കെ പ്രകാശിനി സ്ഥലം സന്ദര്‍ശിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി മരം മുറിച്ച് മാറ്റുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296709/a-large-tree-fell-on-top-of-a-house-causing-damage)