---
title: "നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആവളയിലെ ദീപ്‌നിയക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ സ്‌നേഹാദരം."
english_title: "Deepnia from Avala, who secured first rank in the NEET exam, is felicitated by the Block Congress Committee."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296732/deepnia-from-avala-who-secured-first-rank-in-the-neet-exam-is-felicitated-by-the-block-congress-committee"
published_at: "2025-06-17T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68513d820d057_NEWS4.JPG"
keywords: []
---

# നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആവളയിലെ ദീപ്‌നിയക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ സ്‌നേഹാദരം.

> **Lead Summary:** **പേരാമ്പ്ര:** നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആവളയിലെ ദീപ്‌നിയക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ സ്‌നേഹാദരം.

## Article Content

**പേരാമ്പ്ര:** നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആവളയിലെ ദീപ്‌നിയക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ സ്‌നേഹാദരം.

അഖിലേന്ത്യാ തലത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പതിെനട്ടാം സ്ഥാനവും നേടിയ ആവളയിലെഡി.ബി ദീപ്‌നിയയെ ആണ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചത്.

നാടിന് അഭിമാനമായി മാറിയ ദീപ്‌നിയയെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രവര്‍ത്തകര്‍ വീട്ടിലെത്തി ആദരിക്കുകയായിരുന്നു.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.പി.രാമചന്ദ്രന്‍, സെക്രട്ടറിമാരായ വിജയന്‍ ആവള, ഇ. പ്രദീപ് കുമാര്‍, ആര്‍.പി ശോഭിഷ്, ചെറുവണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് എം.കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296732/deepnia-from-avala-who-secured-first-rank-in-the-neet-exam-is-felicitated-by-the-block-congress-committee)