---
title: "ദീപ്നിയയ്ക്ക് പേരാമ്പ്ര ബിആര്‍സി യുടെ അനുമോദനം"
english_title: "Deepniya receives recognition from Perambra BRC"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296747/deepniya-receives-recognition-from-perambra-brc"
published_at: "2025-06-17T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6851460d79f60_BRC.JPG"
keywords: []
---

# ദീപ്നിയയ്ക്ക് പേരാമ്പ്ര ബിആര്‍സി യുടെ അനുമോദനം

> **Lead Summary:** **പേരാമ്പ്ര: **നീറ്റ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തില്‍ 109-ാം സ്ഥാനവും നേടിയ പൊതുവിദ്യാലയങ്ങള്‍ക്ക് മികവും കരുത്തും അഭിമാനവുമായി മാറിയ ആവളയിലെ ഡി.ബി ദീപ്നിയയ്ക്ക് പേരാമ്പ്ര ബിആര്‍സിയുടെ സ്‌നേഹാദരം.

## Article Content

**പേരാമ്പ്ര: **നീറ്റ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തില്‍ 109-ാം സ്ഥാനവും നേടിയ പൊതുവിദ്യാലയങ്ങള്‍ക്ക് മികവും കരുത്തും അഭിമാനവുമായി മാറിയ ആവളയിലെ ഡി.ബി ദീപ്നിയയ്ക്ക് പേരാമ്പ്ര ബിആര്‍സിയുടെ സ്‌നേഹാദരം.

നാടിന് അഭിമാനമായി മാറിയ ദീപ്‌നിയയെ ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്റര്‍ കെ ഷാജിമ വീട്ടിലെത്തി ഉപഹാരം കൈമാറി. ട്രെയ്‌നര്‍മാരായ എം. ലിമേഷ്, ടി.കെ നൗഷാദ,് ക്ലസ്റ്റര്‍ കോ ഓഡിനേറ്റര്‍ മാരായ എകെഎം ഭവിത, അനുശ്രീ ചന്ദ്രന്‍, ദിവ്യ ടി.വി, എം .ഷക്കീറ, പി.കെ അമീന, കെ.പി അനുഷ, പി.പി ലിനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296747/deepniya-receives-recognition-from-perambra-brc)