---
title: " എംഎസ്എഫിന്റെ സ്‌നേഹാദരം ദീപ്നിയക്ക്"
english_title: "Deepniya receives MSF's love and respect"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296756/deepniya-receives-msfs-love-and-respect"
published_at: "2025-06-17T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68514ace10cd6_deep.JPG"
keywords: []
---

#  എംഎസ്എഫിന്റെ സ്‌നേഹാദരം ദീപ്നിയക്ക്

> **Lead Summary:** **പേരാമ്പ്ര: **അഖിലേന്ത്യ നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തില്‍ 109-ാം റാങ്കും കരസ്ഥമാക്കിയ ഡി.ബി ദീപ്നിയയെ എംഎസ്എഫ് ചെറുവണ്ണൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ദേശീയ വൈസ് പ്രസിഡന്റ് ലത്തീഫ് തുറയൂര്‍ ഉപഹാരം സമര്‍പ്പിച്ചു.

## Article Content

**പേരാമ്പ്ര: **അഖിലേന്ത്യ നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തില്‍ 109-ാം റാങ്കും കരസ്ഥമാക്കിയ ഡി.ബി ദീപ്നിയയെ എംഎസ്എഫ് ചെറുവണ്ണൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ദേശീയ വൈസ് പ്രസിഡന്റ് ലത്തീഫ് തുറയൂര്‍ ഉപഹാരം സമര്‍പ്പിച്ചു.

ഫെബിന്‍ ഷഹബാസ് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര നിയോജക മണ്ഡലം എംഎസ്എഫ് പ്രസിഡന്റ് എം.കെ ഫസലുറഹ്‌മാന്‍ മുഖ്യാതിഥിയായി. ആഷിക്ക് പുല്ല്യോട്ട്, ബാസിത്ത് എടവരാട്, അഫ്‌സല്‍ അല്‍സഫ, കെ.കെ മജീദ് മുയിപ്പോത്ത്, സുഹൈല്‍ ആവള, ഷാമില്‍ കുട്ടോത്ത്, മുഹമ്മദ് സിനാന്‍, മുഹമ്മദ് നജാദ്, ഫാസില്‍ എടവരാട് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296756/deepniya-receives-msfs-love-and-respect)