---
title: "നടുവണ്ണൂര്‍ ജിഎച്ച് എസ്എസ് വിജയികള്‍ക്കുള്ള അനുമോദനവും എഡ്യൂകെയര്‍ പദ്ധതിയും"
english_title: "Congratulation and Educare scheme for Naduvannur GH SAC winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296767/congratulation-and-educare-scheme-for-naduvannur-gh-sac-winners"
published_at: "2025-06-17T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685155fd26325_NADUVZMM.JPG"
keywords: []
---

# നടുവണ്ണൂര്‍ ജിഎച്ച് എസ്എസ് വിജയികള്‍ക്കുള്ള അനുമോദനവും എഡ്യൂകെയര്‍ പദ്ധതിയും

> **Lead Summary:** **നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ജിഎച്ച് എസ്എസ് ലെ ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും എഡ്യൂകെയര്‍ പദ്ധതി ഉദ്ഘാടവും സംഘടിപ്പിച്ചു. എസ്എസ്എല്‍സി, എല്‍എസ്എസ് , എന്‍എംഎംഎസ്, യുഎസ്എസ് എന്നീ പരീക്ഷകളിലെ ഉന്നത വിജയികളെയാണ് ആദരിച്ചത്.

## Article Content

**നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ജിഎച്ച് എസ്എസ് ലെ ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും എഡ്യൂകെയര്‍ പദ്ധതി ഉദ്ഘാടവും സംഘടിപ്പിച്ചു. എസ്എസ്എല്‍സി, എല്‍എസ്എസ് , എന്‍എംഎംഎസ്, യുഎസ്എസ് എന്നീ പരീക്ഷകളിലെ ഉന്നത വിജയികളെയാണ് ആദരിച്ചത്.

വിജയസ്മിതം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. എഡ്യൂകെയര്‍ പദ്ധതിയിലൂടെ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നോക്കം വരാന്‍ വേണ്ടിയുള്ള ഒട്ടേറെ പദ്ധതികളും, കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനു വേണ്ടിയുള്ള പദ്ധതികള്‍ക്കും എഡ്യൂകെയര്‍ പദ്ധതികൊണ്ട് വിദ്യാര്‍ത്ഥികളില്‍ വളരെയേറെ മാറ്റം വരുത്തുമെന്ന് അവര്‍ പറഞ്ഞു.

എഡ്യൂകെയര്‍ പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മത് നിര്‍വ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. സി സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ ജലീല്‍, ഗ്രാമപഞ്ചായത്ത് അംഗം സജീവന്‍ മക്കാട്ട്, ചെയര്‍മാന്‍ എന്‍.ഷിബീഷ്, പ്രിന്‍സിപ്പാള്‍ ഇ. കെ ഷാമിനി, എന്‍.എം മൂസക്കോയ, മുന്‍പ്രധാനാധ്യാപകന്‍ മുസ്തഫ സി, മണോളി ഇബ്രാഹിം, സന്തോഷ് നരിക്കിലാട്ട്, പി.ഖാസിം തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനധ്യാപകന്‍ കെ. നിഷിത് സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി പി.കെസന്ധ്യ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296767/congratulation-and-educare-scheme-for-naduvannur-gh-sac-winners)