---
title: "ദീപ്‌നിയക്ക് ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം"
english_title: "Deepniya gets a gift from the district panchayath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296868/deepniya-gets-a-gift-from-the-district-panchayath"
published_at: "2025-06-18T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685248eb93ca6_deee.JPG"
keywords: []
---

# ദീപ്‌നിയക്ക് ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം

> **Lead Summary:** **പേരാമ്പ്ര:** നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനവും ഓള്‍ ഇന്ത്യതലത്തില്‍ 109-ാം സ്ഥാനവും നേടി നാടിന്റെ അഭിമാനമായി മാറിയ ഡി.ബി ദീപ്‌നിയക്ക് ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം വീട്ടില്‍ എത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി കൈമാറി.

## Article Content

**പേരാമ്പ്ര:** നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനവും ഓള്‍ ഇന്ത്യതലത്തില്‍ 109-ാം സ്ഥാനവും നേടി നാടിന്റെ അഭിമാനമായി മാറിയ ഡി.ബി ദീപ്‌നിയക്ക് ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം വീട്ടില്‍ എത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി കൈമാറി.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരായ നിഷ, കെ.വി റീന, സി.എം യശോദ, സി.എം ബാബു എന്നിവരും, നഫീസ, കൊയിലോത്ത് ചന്ദ്രന്‍, കെ നാരായണക്കുറുപ്പ് എന്നിവരും പങ്കെടുത്തു. ആവള കുട്ടോത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകരായ ദിനേശന്റെയും ബിജിയുടെയും മകളാണ് ദീപ്‌നിയ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296868/deepniya-gets-a-gift-from-the-district-panchayath)