കെട്ടിടത്തിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് അടര്‍ന്നു വീണു

കെട്ടിടത്തിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് അടര്‍ന്നു വീണു
Jun 18, 2025 11:57 AM | By SUBITHA ANIL

ഉള്ള്യേരി: ഉള്ള്യേരി മുണ്ടോത്ത് കുറ്റിയില്‍ കുന്നിലുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ കൂറ്റന്‍ പാറക്കല്ല് കെട്ടിടത്തിന് മുകളിലേക്ക് അടര്‍ന്നുവീണു. മറ്റൊരു പാറക്കല്ല് കൂടി താഴേക്ക് പതിക്കുന്ന തരത്തില്‍ നിലനില്‍ക്കുന്നതിനാല്‍ പ്രദേശം അപകട ഭീഷണിയിലാണ്.

മൂടാടി സ്വദേശി ഹുസൈന്‍ എന്നയാളുടെ കെട്ടിടത്തിന് മുകളിലേക്കാണ് പാറക്കല്ല് പതിച്ചത്. സമീപത്തെ തെങ്ങ് കടപുഴകുകയും കെട്ടിടത്തിന് മുകളില്‍ പതിക്കുകയും ചെയ്തു. ഈ കെട്ടിടം കൂടാതെ നിരവധി വീടുകള്‍ ഇവിടെയുണ്ട്. ഒരു പാറക്കല്ല് കൂടി മുകളില്‍ ഉള്ളതിനാല്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ അപകടം ആവര്‍ത്തിക്കുമെന്ന ഭീതിയിലാണ് സമീപവാസികള്‍.

രണ്ടാഴ്ച മുമ്പ് തൊട്ടടുത്തുള്ള സ്ഥലത്ത് വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ വീണ്ടും കൂറ്റന്‍ പാറക്കല്ല് താഴോട്ട് വലിയ ശബ്ദത്തോടെ പതിക്കുകയായിരുന്നു. മലയുടെ ഒരു ഭാഗം മണ്ണ് ഊര്‍ന്ന് നില്‍ക്കുന്ന നിലയിലാണുള്ളത്. വില്ലേജ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.




A huge boulder fell on top of the building at ulliyeri

Next TV

Related Stories
കൊട്ടിയൂരില്‍ പുഴയില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

Jun 18, 2025 02:47 PM

കൊട്ടിയൂരില്‍ പുഴയില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

ബാവലി പുഴയുടെ ഭാഗമായ ആറളം ഫാം ചപ്പാത്തിന് സമീപത്തായാണ് പുഴയില്‍...

Read More >>
ദീപ്‌നിയക്ക് ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം

Jun 18, 2025 10:28 AM

ദീപ്‌നിയക്ക് ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം

നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനവും ഓള്‍ ഇന്ത്യതലത്തില്‍ 109-ാം സ്ഥാനവും നേടി നാടിന്റെ അഭിമാനമായി...

Read More >>
ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Jun 17, 2025 11:38 PM

ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ദേശീയ പാതയില്‍ സര്‍വ്വീസ് റോഡിലെ കുഴിയില്‍ വീണാണ് ബൈക്ക് യാത്രക്കാരന് ജീവന്‍...

Read More >>
 സിസി ടിവി സ്ഥാപിച്ച് കൂത്താളി വൊക്കേഷണൽ  ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

Jun 17, 2025 08:58 PM

സിസി ടിവി സ്ഥാപിച്ച് കൂത്താളി വൊക്കേഷണൽ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

കൂത്താളി വൊക്കേഷണൽ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സിസി ടിവി സ്ഥാപിച്ചു....

Read More >>
വീട്ടിലിരുന്ന് പണം സമ്പാദിക്കാം; വടകര സ്വദേശിനികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

Jun 17, 2025 08:03 PM

വീട്ടിലിരുന്ന് പണം സമ്പാദിക്കാം; വടകര സ്വദേശിനികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

വടകര സ്വദേശികളായ രണ്ട് സ്ത്രീകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെന്ന...

Read More >>
Top Stories










https://perambra.truevisionnews.com/