---
title: "പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "Pickup lorry falls into pond, driver barely escapes accident"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296930/pickup-lorry-falls-into-pond-driver-barely-escapes-accident"
published_at: "2025-06-18T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685276fc69d24_pick.jpg"
keywords: []
---

# പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** വടകര: വടകരയില്‍ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം. വാഹനം അപകടത്തില്‍ പെട്ടതോടെ ഡ്രൈവര്‍ നീന്തി രക്ഷപ്പെട്ടു. വടകര സ്വദേശി ഫൈസലാണ് രക്ഷപ്പെട്ടത്. ലോഡുമായി പോവുകയായിരുന്ന വാഹനം കുളത്തിന്റെ അരിക് ഇടിഞ്ഞതോടെയാണ് വെള്ളത്തിലേക്ക് മറിഞ്ഞത്.

## Article Content

വടകര: വടകരയില്‍ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം. വാഹനം അപകടത്തില്‍ പെട്ടതോടെ ഡ്രൈവര്‍ നീന്തി രക്ഷപ്പെട്ടു. വടകര സ്വദേശി ഫൈസലാണ് രക്ഷപ്പെട്ടത്. ലോഡുമായി പോവുകയായിരുന്ന വാഹനം കുളത്തിന്റെ അരിക് ഇടിഞ്ഞതോടെയാണ് വെള്ളത്തിലേക്ക് മറിഞ്ഞത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വാഹനം മുങ്ങിപ്പോയെങ്കിലും ഫൈസല്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. കൈവരിയില്ലാത്ത ഭാഗത്താണ് അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296930/pickup-lorry-falls-into-pond-driver-barely-escapes-accident)