---
title: "കൊട്ടിയൂരില്‍ പുഴയില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി"
english_title: "The body of the second youth who went missing in the river in Kottiyoor has been found"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296954/the-body-of-the-second-youth-who-went-missing-in-the-river-in-kottiyoor-has-been-found"
published_at: "2025-06-18T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6852845384fb6_ABHI.jpg"
keywords: []
---

# കൊട്ടിയൂരില്‍ പുഴയില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

> **Lead Summary:** **കൊട്ടിയൂര്‍:** കൊട്ടിയൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തി ബാവലി പുഴയില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. ബാവലി പുഴയുടെ ഭാഗമായ ആറളം ഫാം ചപ്പാത്തിന് സമീപത്തായാണ് പുഴയില്‍ നിന്നും കാഞ്ഞങ്ങാട് ചാമുണ്ഡികുന്ന് സ്വദേശി അഭിജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

## Article Content

**കൊട്ടിയൂര്‍:** കൊട്ടിയൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തി ബാവലി പുഴയില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. ബാവലി പുഴയുടെ ഭാഗമായ ആറളം ഫാം ചപ്പാത്തിന് സമീപത്തായാണ് പുഴയില്‍ നിന്നും കാഞ്ഞങ്ങാട് ചാമുണ്ഡികുന്ന് സ്വദേശി അഭിജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

തീര്‍ത്ഥാടനത്തിന് എത്തിയ രണ്ടുപേരെയായിരുന്നു ബാവലി പുഴയില്‍ കാണാതായത്. അത്തോളി സ്വദേശിയായ നിശാന്തിന്റെ മൃതദേഹം ഇന്നലെ കണിച്ചാര്‍ ഓടംതോട് ചപ്പാത്ത് പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു. പേരാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് പുഴയില്‍ നിന്നും മൃതദേഹം കരക്കെത്തിച്ചു.

പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തും. ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296954/the-body-of-the-second-youth-who-went-missing-in-the-river-in-kottiyoor-has-been-found)