---
title: " പേരാമ്പ്രയില്‍ മതില്‍ ഇടിഞ്ഞു വീണു"
english_title: "Wall collapses in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297025/wall-collapses-in-perambra"
published_at: "2025-06-18T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6852d45961b79_mathil.jpg"
keywords: []
---

#  പേരാമ്പ്രയില്‍ മതില്‍ ഇടിഞ്ഞു വീണു

> **Lead Summary:** **പേരാമ്പ്ര:** കനത്ത മഴയില്‍ പേരാമ്പ്രയില്‍ കല്‍മതില്‍ ഇടിഞ്ഞു വീണു. വൈകുന്നേരം 6.30 ഓടെയാണ് സംഭവം. പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിക്ക് പിറകുവശത്തുള്ള നവനീത് ജനാര്‍ദ്ദനന്റെ ഉടമസ്ഥതയിലുള്ള വീടീന്റെ 10 മീറ്ററോളം ഉയരമുള്ള കല്‍മതിലും സമീപത്തുള്ള മതിലുമാണ് ഇടിഞ്ഞു വീണത്.

## Article Content

**പേരാമ്പ്ര:** കനത്ത മഴയില്‍ പേരാമ്പ്രയില്‍ കല്‍മതില്‍ ഇടിഞ്ഞു വീണു. വൈകുന്നേരം 6.30 ഓടെയാണ് സംഭവം. പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിക്ക് പിറകുവശത്തുള്ള നവനീത് ജനാര്‍ദ്ദനന്റെ ഉടമസ്ഥതയിലുള്ള വീടീന്റെ 10 മീറ്ററോളം ഉയരമുള്ള കല്‍മതിലും സമീപത്തുള്ള മതിലുമാണ് ഇടിഞ്ഞു വീണത്.

ആദ്യം ഒരു വശം ഇടിഞ്ഞു വീഴുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ മതില്‍ പൂര്‍ണ്ണമായും നിലം പതിച്ചു. മതിലിനു താഴെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത ആംബുലന്‍സുകള്‍ മതിലിന്റെ ഒരു വശം ഇടിഞ്ഞു വീഴുന്നത് കണ്ട് മറ്റൊരു ഇടത്തേക്ക് മാറ്റി പാര്‍ക്ക് ചെയ്തതിനാല്‍ അപകടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297025/wall-collapses-in-perambra)