---
title: "മാനവ കുറൂരക്കടവ് റോഡ് ഗതാഗതി യോഗ്യമാക്കണം ബിജെപി."
english_title: "BJP should make the Manava Kururakkadavu road suitable for traffic."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297128/bjp-should-make-the-manava-kururakkadavu-road-suitable-for-traffic"
published_at: "2025-06-19T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853ca64c7e41_ROAD.JPG"
keywords: []
---

# മാനവ കുറൂരക്കടവ് റോഡ് ഗതാഗതി യോഗ്യമാക്കണം ബിജെപി.

> **Lead Summary:** **പേരാമ്പ്ര: **ആവള മാനവ കുറൂരകടവ് റോഡ് ഗതാഗതയോഗ്യ മാക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി കെ കെ രജീഷ് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **ആവള മാനവ കുറൂരകടവ് റോഡ് ഗതാഗതയോഗ്യ മാക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി കെ കെ രജീഷ് ആവശ്യപ്പെട്ടു.

നിത്യേന നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്നതും, അവള യുപി സ്‌കൂള്‍, ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് നിരവധി വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്നതും ആയിട്ടുള്ള റോഡ് ആണ് കുറൂര്‍ക്കടവ് റോഡ് .കക്കറമുക്ക് ഭാഗത്തുനിന്ന് ആവളയില്‍ എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്ന റോഡ് ജലജീവിഷന്റെ കുഴിയെടുത്തത് കാരണം ദുഷ്‌കരമായിരിക്കുകയാണ്.

പൊതുവേ വീതി കുറഞ്ഞ റോഡ് ആയതിനാല്‍ കാല്‍നട യാത്രക്കാര്‍ക്ക് പോലും നടന്നു പോകാന്‍ പറ്റാത്ത വിധം റോഡ് തകര്‍ന്നിരിക്കുകയാണ്. പല സ്ഥലങ്ങളിലും ചെളിയും വെള്ളക്കെട്ടും നിറഞ്ഞുനില്‍ക്കുന്നതിനാല്‍ സ്‌കൂട്ടര്‍ യാത്രക്കാരും കാല്‍നടയാത്രക്കാരും വളരെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.

പ്രസ്തുത റോഡ് ഗതാഗതമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നല്‍കിയതായും കെ കെ രജീഷ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297128/bjp-should-make-the-manava-kururakkadavu-road-suitable-for-traffic)