---
title: "അയ്യങ്കാളി ചരമ വാര്‍ഷികം ആചരിച്ചു"
english_title: "Ayyankali's death anniversary observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297135/ayyankalis-death-anniversary-observed"
published_at: "2025-06-19T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853cf8671e03_AYYANKALI.JPG"
keywords: []
---

# അയ്യങ്കാളി ചരമ വാര്‍ഷികം ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര: **സാമൂഹ്യ പരിഷ്‌കര്‍ത്താവ് അയ്യങ്കാളിയുടെ ചരമവാര്‍ഷിക ദിനം ആചരിച്ചു. പേരാമ്പ്ര ബ്ലോക്ക് ദളിത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ചരമവാര്‍ഷിക ദിനം ആചരിച്ചത്. 

## Article Content

**പേരാമ്പ്ര: **സാമൂഹ്യ പരിഷ്‌കര്‍ത്താവ് അയ്യങ്കാളിയുടെ ചരമവാര്‍ഷിക ദിനം ആചരിച്ചു. പേരാമ്പ്ര ബ്ലോക്ക് ദളിത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ചരമവാര്‍ഷിക ദിനം ആചരിച്ചത്. 

അയ്യങ്കാളിയുടെ ഛായാചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് ശ്രീധരന്‍ നറക്കമ്മല്‍ അധ്യക്ഷത വഹിച്ചു.  പി.എം ശ്രീധരന്‍, രവീന്ദ്രന്‍ പുറ്റംപൊയില്‍, എ.കെ സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297135/ayyankalis-death-anniversary-observed)