---
title: "വായന ദിനത്തില്‍ ഒരു വാര്‍ത്താ സമ്മേളനം"
english_title: "A press conference on Reading Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297145/a-press-conference-on-reading-day"
published_at: "2025-06-19T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853d7e995e1a_SCHool.JPG"
keywords: []
---

# വായന ദിനത്തില്‍ ഒരു വാര്‍ത്താ സമ്മേളനം

> **Lead Summary:** **പേരാമ്പ്ര: **വായന ദിനത്തില്‍ പുസ്തക വാര്‍ത്താ സമ്മേളനം എന്ന വ്യത്യസ്ത പരിപാടി സംഘടിപ്പിച്ച് പേരാമ്പ്ര ഹൈസ്‌കൂള്‍. ലൈബ്രറി ആന്‍ ഫ്രാങ്കിന്റെ ഡയറികുറിപ്പുകള്‍ എന്ന പുസ്തകമാണ് 13 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വാര്‍ത്താ സമ്മേളനത്തിന്റെ രൂപത്തില്‍ അവതരിപ്പിച്ചത്. വായനയുടെ പ്രാധാന്യം വിളിച്ചോതുന്നതിനും യുദ്ധവിരുദ്ധ സന്ദേശം

## Article Content

**പേരാമ്പ്ര: **വായന ദിനത്തില്‍ പുസ്തക വാര്‍ത്താ സമ്മേളനം എന്ന വ്യത്യസ്ത പരിപാടി സംഘടിപ്പിച്ച് പേരാമ്പ്ര ഹൈസ്‌കൂള്‍. ലൈബ്രറി ആന്‍ ഫ്രാങ്കിന്റെ ഡയറികുറിപ്പുകള്‍ എന്ന പുസ്തകമാണ് 13 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വാര്‍ത്താ സമ്മേളനത്തിന്റെ രൂപത്തില്‍ അവതരിപ്പിച്ചത്. വായനയുടെ പ്രാധാന്യം വിളിച്ചോതുന്നതിനും യുദ്ധവിരുദ്ധ സന്ദേശം

വിദ്യാര്‍ത്ഥികളിലേക്ക് പകരുന്നതിനും വേണ്ടിയായിരുന്നു പുസ്തക വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ചത്. വാര്‍ത്താ സമ്മേളനം പ്രധാനാധ്യാപകന്‍ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

നിരവധി അധ്യാപകരും വിദ്യാര്‍ത്ഥികളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ലൈബ്രറി ചാര്‍ജുള്ള അധ്യാപിക ഭാഷ മമ്മു സ്വാഗതം പറഞ്ഞ ചടങ്ങില്‍ അധ്യാപകരായ വി.ബി രാജേഷ്, ടി .ചിത്ര രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മാധുരി മോഡറേറ്ററായ സംവാദത്തില്‍ നൈസ മറിയം, ഫൈഹ സാജിദ്, നേഹ, ഫരിസ്ത മറിയം, അമൃത വര്‍ഷിണി, വൈഗ നദേഷ്, മന്‍ഹ, ആലിയ, അനുപ്രിയ, ദേവാംഗന, വേദ എന്നീ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297145/a-press-conference-on-reading-day)