---
title: "മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്രയില്‍ യുദ്ധ വിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു"
english_title: "The Muslim Youth League organized an anti-war evening in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29721/the-muslim-youth-league-organized-an-anti-war-evening-in-perambra"
published_at: "2022-03-04T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6221e02b9757c_0000 WATERMARK.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്രയില്‍ യുദ്ധ വിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര **: മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്രയില്‍ യുദ്ധ വിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു. റഷ്യന്‍ അധിനിവേശത്തിന്റെ ഭാഗമായി യുക്രൈനില്‍ ഭയ വിഹ്വലരായി കുടുങ്ങി കിടക്കുന്ന ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മാനവരാശിക്ക് തീരാ ദുരിതങ്ങള്‍ മാത്രം സമ്മാനിക്കുന്ന യുദ്ധത്തിനെതിരായുമാണ് മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്രയില്‍ യുദ്ധ വിരുദ്ധ സായാഹ്നം സംഘടിപ്പിച്ചത്.

## Article Content

** പേരാമ്പ്ര **: മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്രയില്‍ യുദ്ധ വിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു. റഷ്യന്‍ അധിനിവേശത്തിന്റെ ഭാഗമായി യുക്രൈനില്‍ ഭയ വിഹ്വലരായി കുടുങ്ങി കിടക്കുന്ന ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മാനവരാശിക്ക് തീരാ ദുരിതങ്ങള്‍ മാത്രം സമ്മാനിക്കുന്ന യുദ്ധത്തിനെതിരായുമാണ് മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്രയില്‍ യുദ്ധ വിരുദ്ധ സായാഹ്നം സംഘടിപ്പിച്ചത്.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സിപിഎ അസീസ് യുദ്ധ വിരുദ്ധ സായാഹ്നത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി. മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു.

ആര്‍.കെ. മുനീര്‍, പുതുക്കുടി അബ്ദു റഹ്മാന്‍, കെ.പി. റസാഖ്, കെ.കെ. റഫീഖ്, കെ.സി. മുഹമ്മദ്, ഷംസുദ്ധീന്‍ വടക്കയില്‍, സത്താര്‍ കീഴരിയൂര്‍, സലീം മിലാസ്, ആര്‍.കെ. മുഹമ്മദ്, സുഹൈല്‍ അരിക്കുളം, അബ്ദു റഷീദ് കരിങ്കണ്ണിയില്‍, അജ്‌നാസ് കാരയില്‍, ഷെബിന്‍ കാരയാട്, ഉബൈദ് കുട്ടോത്ത്, ഹാഷിദ് ചാവട്ട്, സഈദ് അയനിക്കല്‍, ആര്‍.എം. നിഷാദ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ മുഹമ്മദലി കോറോത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29721/the-muslim-youth-league-organized-an-anti-war-evening-in-perambra)