---
title: "വ്യാപാരി വ്യവസായി സമിതി സ്ഥാപകദിനം പേരാമ്പ്രയില്‍ ആചരിച്ചു"
english_title: "Traders and Industrialists Association Foundation Day celebrated in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297233/traders-and-industrialists-association-foundation-day-celebrated-in-perambra"
published_at: "2025-06-19T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6854431ac90ce_vyapari.jpg"
keywords: []
---

# വ്യാപാരി വ്യവസായി സമിതി സ്ഥാപകദിനം പേരാമ്പ്രയില്‍ ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര: **വ്യാപാരി വ്യവസായി സമിതിയുടെ സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ഏരിയ സെക്രട്ടറി ബി.എം മുഹമ്മദ് പതാക ഉയര്‍ത്തി. വി. ശ്രീനി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രസിഡണ്ട് വി.കെ. ഭാസ്‌കരന്‍, സത്യന്‍ സ്‌നേഹ, സീമ ശിവദാസന്‍, നൂറ, വി.പി. സത്യനാഥന്‍, ഷാജി ഒയാമ, ചന്ദ്രന്‍ ഫാഷന്‍ സെന്റര്‍, ഷിനോയ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

## Article Content

**പേരാമ്പ്ര: **വ്യാപാരി വ്യവസായി സമിതിയുടെ സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ഏരിയ സെക്രട്ടറി ബി.എം മുഹമ്മദ് പതാക ഉയര്‍ത്തി. വി. ശ്രീനി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രസിഡണ്ട് വി.കെ. ഭാസ്‌കരന്‍, സത്യന്‍ സ്‌നേഹ, സീമ ശിവദാസന്‍, നൂറ, വി.പി. സത്യനാഥന്‍, ഷാജി ഒയാമ, ചന്ദ്രന്‍ ഫാഷന്‍ സെന്റര്‍, ഷിനോയ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

വ്യാപാര മേഖല ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനപ്പെട്ടതാകുന്നത്. ഓരോ വ്യാപാരിയും പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മെച്ചപ്പെട്ട രീതിയില്‍ മുന്നേറേണ്ടത് പ്രധാനമാണ്. ബിസിനസ് വിജയത്തിലേക്ക് നയിക്കുന്ന തീരുമാനങ്ങളില്‍ സംഘടന നേതൃത്വം വഹിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ലഹരി ഉപയോഗം നിയന്ത്രിക്കുന്നതില്‍ വ്യാപാരികള്‍ക്കും പങ്കാളിത്തം ഉണ്ടാകണമെന്ന് നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു. ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ സമിതി ശക്തമായി മുന്നോട്ടു വരുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297233/traders-and-industrialists-association-foundation-day-celebrated-in-perambra)