---
title: "കടിയങ്ങാട് ടിപ്പര്‍ ലോറിയുടെ മുകളില്‍ മരം മുറിഞ്ഞ് വീണ് അപകടം"
english_title: "Tipper lorry crushed by falling tree in Kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297273/tipper-lorry-crushed-by-falling-tree-in-kadiyangad"
published_at: "2025-06-20T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6854f014034d6_lori.JPG"
keywords: []
---

# കടിയങ്ങാട് ടിപ്പര്‍ ലോറിയുടെ മുകളില്‍ മരം മുറിഞ്ഞ് വീണ് അപകടം

> **Lead Summary:** **പേരാമ്പ്ര:** യാത്രക്കിടയില്‍ കടിയങ്ങാട് വെച്ച് ടിപ്പര്‍ ലോറിയുടെ മുകളില്‍ മരം മുറിഞ്ഞ് വീണ് അപകടം. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുറ്റ്യാടി കോഴിക്കോട് സംസ്ഥാന പാതയില്‍ കടിയങ്ങാട് എല്‍പി സ്‌കൂളിന് സമീപം ഇന്നലെ രാത്രി ഒന്‍പത് മണിക്കാണ് സംഭവം.

## Article Content

**പേരാമ്പ്ര:** യാത്രക്കിടയില്‍ കടിയങ്ങാട് വെച്ച് ടിപ്പര്‍ ലോറിയുടെ മുകളില്‍ മരം മുറിഞ്ഞ് വീണ് അപകടം. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുറ്റ്യാടി കോഴിക്കോട് സംസ്ഥാന പാതയില്‍ കടിയങ്ങാട് എല്‍പി സ്‌കൂളിന് സമീപം ഇന്നലെ രാത്രി ഒന്‍പത് മണിക്കാണ് സംഭവം.

റോഡരികിലെ പറമ്പിലെ മുരിങ്ങമരമാണ് റോഡിലേക്ക് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക് വീണത്. ലോറിയുടെ ഇടത് ഭാഗം ക്യാമ്പിന്‍ തകര്‍ന്നിട്ടുണ്ട്.

ആവള സ്വദേശി അജിത്തിന്റെതാണ് ലോറി. കടിയങ്ങാട് ഏരംത്തോട്ടത്തില്‍ പ്രമോദ് ആയിരുന്നു ലോറി ഓടിച്ചിരുന്നത്. വൈദ്യുതി വിതരണ കേബിളും പൊട്ടി വീണിട്ടുണ്ട്. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തി അപകടാവസ്ഥ ഒഴിവാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297273/tipper-lorry-crushed-by-falling-tree-in-kadiyangad)