---
title: "പൊതുവിദ്യാലയത്തിന് മാതൃകയായ നീറ്റ് വിജയി ദീപ്‌നിയക്ക് സ്‌നേഹാദരം"
english_title: "Deepniya, a model NEET winner for public schools, receives love and respect"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297314/deepniya-a-model-neet-winner-for-public-schools-receives-love-and-respect"
published_at: "2025-06-20T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685506eedbf12_neet.jpg"
keywords: []
---

# പൊതുവിദ്യാലയത്തിന് മാതൃകയായ നീറ്റ് വിജയി ദീപ്‌നിയക്ക് സ്‌നേഹാദരം

> **Lead Summary:** **പേരാമ്പ്ര: **അഖിലേന്ത്യ നീറ്റ് എന്‍ട്രസ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്ക് ലഭിച്ച ഡി.പി. ദീപ്നിയയെ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല സമിതി സ്‌നേഹാദരം നല്‍കി. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഉപഹാരം നല്‍കി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ ഫോറം കണ്‍വീനര്‍ കെ. സജീവന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **അഖിലേന്ത്യ നീറ്റ് എന്‍ട്രസ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്ക് ലഭിച്ച ഡി.പി. ദീപ്നിയയെ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല സമിതി സ്‌നേഹാദരം നല്‍കി. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഉപഹാരം നല്‍കി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ ഫോറം കണ്‍വീനര്‍ കെ. സജീവന്‍ അധ്യക്ഷത വഹിച്ചു.

ബിപിസി കെ. ഷാജിമ, വിദ്യാരംഗം കോഡിനേറ്റര്‍ വി.എം. അഷറഫ്, ഇ.കെ. സുരേഷ്, ബി.ബി. ബിനീഷ്, ജി.എസ്. സുജിന, ജി.കെ. അനീഷ്, പി.എം. ശ്രീജീത്ത്, ജിതേഷ് പുലരി, ഇ. ഷാഹി, വി.കെ. സൗമ്യ, വേണുഗോപാല്‍ പേരാമ്പ്ര, കെ. സരിത, കെ. ഇന്ദുജ എന്നിവര്‍ സംസാരിച്ചു. ഉപജില്ലയിലെ എല്ലാ സ്‌കൂളില്‍ നിന്നും വാര്‍ഷിക സംഗമത്തില്‍ വിദ്യാരംഗം കോഡിനേറ്റര്‍മാര്‍ പങ്കെടുത്തു. എം.ടി. അക്ഷരോത്സവമാണ് തനത് പദ്ധതിയായി ഈ വര്‍ഷം ഉപജില്ലയില്‍ നടപ്പാക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297314/deepniya-a-model-neet-winner-for-public-schools-receives-love-and-respect)