---
title: "വായനവാരവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും"
english_title: "Reading Week and the inauguration of the Vidyarangam Kalasahitya Vedi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297318/reading-week-and-the-inauguration-of-the-vidyarangam-kalasahitya-vedi"
published_at: "2025-06-20T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68550a2ff144f_NADUVANNUR.JPG"
keywords: []
---

# വായനവാരവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും

> **Lead Summary:** **നടുവണ്ണൂര്‍:** വായന ദിനത്തോടനുബന്ധിച്ച് മന്ദങ്കാവ് എഎല്‍പി സ്‌കൂളില്‍ വായനവാരവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും നടത്തി. മന്ദങ്കാവ് എഎല്‍പി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുധീഷ് ചെറുവത്ത് നിര്‍വഹിച്ചു.

## Article Content

**നടുവണ്ണൂര്‍:** വായന ദിനത്തോടനുബന്ധിച്ച് മന്ദങ്കാവ് എഎല്‍പി സ്‌കൂളില്‍ വായനവാരവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും നടത്തി. മന്ദങ്കാവ് എഎല്‍പി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുധീഷ് ചെറുവത്ത് നിര്‍വഹിച്ചു.

നടുവണ്ണൂര്‍ സൗത്ത് എ എംയുപി സ്‌കൂള്‍ അധ്യാപകനും നാടന്‍പാട്ട് കലാകാരനുമായ അമര്‍ഷാഹി മുഖ്യാതിധിയായി .പിടിഎ പ്രസിഡണ്ട് കെ. സുജേഷ് അധ്യക്ഷത വഹിച്ചു. പതിനാലാം വാര്‍ഡ് അംഗം പി.സുജ, റിട്ടയേര്‍ഡ് പ്രധാനാധ്യാപിക ടി .കെ മിനികുമാരി, മഞ്ജു മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രധാന അധ്യാപിക പി എം.കെ സിന്ധു സ്വാഗതം പറഞ്ഞ ചടങ്ങിന് വിദ്യാരംഗം കണ്‍വീനര്‍ പി.എസ് മഞ്ജുഷ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297318/reading-week-and-the-inauguration-of-the-vidyarangam-kalasahitya-vedi)