---
title: "വായനാദിനത്തില്‍ അക്ഷരവൃക്ഷം നിര്‍മ്മിച്ച് ഒലീവ് പബ്‌ളിക് സ്‌കൂള്‍"
english_title: "Olive Public School builds a letter tree on Reading Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297328/olive-public-school-builds-a-letter-tree-on-reading-day"
published_at: "2025-06-20T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685512ec81b58_OLIVE.JPG"
keywords: []
---

# വായനാദിനത്തില്‍ അക്ഷരവൃക്ഷം നിര്‍മ്മിച്ച് ഒലീവ് പബ്‌ളിക് സ്‌കൂള്‍

> **Lead Summary:** **പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ദേശീയ വായനാദിനത്തില്‍ അക്ഷരവൃക്ഷം നിര്‍മ്മിച്ചു.ഒന്ന്, രണ്ട് ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് വിവിധവര്‍ണ്ണങ്ങളിലെഴുതിയ അക്ഷരങ്ങള്‍ സ്‌കൂള്‍ അങ്കണത്തിലെ വൃക്ഷക്കൊമ്പില്‍ തൂക്കിയിട്ടാണ് അക്ഷരവൃക്ഷം നിര്‍മ്മിച്ചത്.

## Article Content

**പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ദേശീയ വായനാദിനത്തില്‍ അക്ഷരവൃക്ഷം നിര്‍മ്മിച്ചു.ഒന്ന്, രണ്ട് ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് വിവിധവര്‍ണ്ണങ്ങളിലെഴുതിയ അക്ഷരങ്ങള്‍ സ്‌കൂള്‍ അങ്കണത്തിലെ വൃക്ഷക്കൊമ്പില്‍ തൂക്കിയിട്ടാണ് അക്ഷരവൃക്ഷം നിര്‍മ്മിച്ചത്.

വായനാപക്ഷാചരണത്തോടനുബന്ധിച്ച് വായനാ മത്സരം, പുസ്തക റിവ്യൂ, വായനാ കിരീടം, രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി മെഗാ ക്വിസ് മത്സരം , തുടങ്ങി വിവിധ പരിപാടികള്‍ ക്ലബിന്റെ നേതൃത്വത്തില്‍ നടപ്പാക്കി.

2025 ലോക പരിസ്ഥിതി ദിനത്തിലെ പ്രധാന സന്ദേശമായ ബീറ്റ് പ്ലാസ്റ്റിക്, ശുചിത്വ മിഷന്റെ മാലിന്യ മുക്ത കേരളം എന്നീ ആശയങ്ങള്‍ പിന്‍തുടര്‍ന്ന് പ്ലാസ്റ്റിക്, തെര്‍മോകോള്‍, ബലൂണ്‍, ബാനര്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് വായനാപക്ഷാചരണം നടത്തുന്നത്.

വിദ്യാര്‍ത്ഥികള്‍ വായിച്ചു കഴിഞ്ഞ പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറിയിലേക്ക് സംഭാവന നല്കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജോര്‍ജ് കെ.വി കുട്ടികള്‍ക്ക് വായനാദിന സന്ദേശം നല്‍കി. വൈസ് പ്രിന്‍സിപ്പല്‍ പി.സി ബിനീഷ്, അധ്യാപകരായ കെ.നഫീസ, കെ.രമ, കെ.കെ.രാജീവന്‍., രജില കാപ്പുമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോര്‍ഡിനേറ്റര്‍ കെ.മിനി ചടങ്ങിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297328/olive-public-school-builds-a-letter-tree-on-reading-day)