---
title: "താനെഴുതി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറിക്കു നല്‍കി മേധ ഇഷാനി"
english_title: "Medha Ishani donated her published books to the school library"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297339/medha-ishani-donated-her-published-books-to-the-school-library"
published_at: "2025-06-20T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68551b76c388c_SCHool.JPG"
keywords: []
---

# താനെഴുതി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറിക്കു നല്‍കി മേധ ഇഷാനി

> **Lead Summary:** **പേരാമ്പ്ര:** വയനാദിനത്തില്‍ താനെഴുതി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറിക്കു നല്‍കി കുഞ്ഞെഴുത്തുകാരി മേധ ഇഷാനി. ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന മേധ ഇഷാനിയുടെ രണ്ട് ചെറുകഥാ സമാഹാരം ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

## Article Content

**പേരാമ്പ്ര:** വയനാദിനത്തില്‍ താനെഴുതി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറിക്കു നല്‍കി കുഞ്ഞെഴുത്തുകാരി മേധ ഇഷാനി. ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന മേധ ഇഷാനിയുടെ രണ്ട് ചെറുകഥാ സമാഹാരം ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ എഴുതിയ പതിനേഴ് കൊച്ചു കഥകളടങ്ങിയ സമാഹാരം' എന്റെ കൂട്ടുകാര്‍ ' ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ശേഷം രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് എഴുതിയ പതിനെട്ട് കഥകളടങ്ങിയ പുസ്തകം' മഴത്തുള്ളികള്‍' കഴിഞ്ഞ മാര്‍ച്ച് അവസാനമായിരുന്നു പ്രകാശനം ചെയ്തത്.

സ്‌കൂള്‍ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് അംഗം സുമേഷ് തിരുവോത്ത് ഉദ്ഘാടനം ചെയ്തു. എഴുത്തിനോടൊപ്പം ചിത്രരചനയിലും മികവു പുലര്‍ത്തുന്ന ഈ കൊച്ചു മിടുക്കി കഴിഞ്ഞ ദിവസം 'ക്ലീന്‍വൈബ് 2025 ന്റ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ സ്‌കൂളുകളെയും ഉള്‍പ്പെടുത്തി നടത്തിയ മത്സരത്തില്‍ എല്‍പി വിഭാഗം പോസ്റ്റര്‍ നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.

പേരാമ്പ്ര സബ് ജില്ലാ വിദ്യാരംഗം കോഡിനേറ്റര്‍ വി.എം.അഷറഫ് മുഖ്യാഥിതി ആയി. പ്രധാനാധ്യാപകന്‍ എം.സതിശന്‍, വിദ്യാരംഗം സ്‌കൂള്‍ കോഡിനേറ്റര്‍ എം.ഫാത്തിമ, എം.കെ ബിന്ദു , പി.ടി.എ.പ്രസിഡണ്ട് വി.വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297339/medha-ishani-donated-her-published-books-to-the-school-library)