---
title: "ജെസിഐ പേരാമ്പ്രയുടെ നേതൃത്വത്തില്‍ പരിശീലന ശില്പശാല"
english_title: "Training workshop led by JCI Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297386/training-workshop-led-by-jci-perambra"
published_at: "2025-06-20T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6855416f18c3b_SSSS.JPG"
keywords: []
---

# ജെസിഐ പേരാമ്പ്രയുടെ നേതൃത്വത്തില്‍ പരിശീലന ശില്പശാല

> **Lead Summary:** **കോഴിക്കോട്:** ജെസിഐ പേരാമ്പ്ര സ്പൈസ് സിറ്റിയുടെ ആഭിമുഖ്യത്തില്‍ മലബാര്‍ മെഡിക്കല്‍ കോളേജ് സ്റ്റാഫ് അംഗങ്ങള്‍ക്കായി നേതൃത്വ പരിശീലന ശില്പശാല സംഘടിപ്പിച്ചു.

## Article Content

**കോഴിക്കോട്:** ജെസിഐ പേരാമ്പ്ര സ്പൈസ് സിറ്റിയുടെ ആഭിമുഖ്യത്തില്‍ മലബാര്‍ മെഡിക്കല്‍ കോളേജ് സ്റ്റാഫ് അംഗങ്ങള്‍ക്കായി നേതൃത്വ പരിശീലന ശില്പശാല സംഘടിപ്പിച്ചു.

ജെസിഐ ഇന്ത്യയുടെ പ്രൊഫഷണല്‍ നാഷണല്‍ ട്രെയിനറായ ഡോ. ജമീല്‍ സേട്ട് ശില്പശാല നയിച്ചു. കെ. കെ ശ്രീകുമാര്‍ (ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍) മുഖ്യാതിഥിയായി.നൂറിലധികം സ്റ്റാഫ് അംഗങ്ങള്‍ പങ്കെടുത്തു.

ജെസിഐ സേനറ്റര്‍മാരായ ഫഹദ് കുഞ്ഞുമ്മല്‍, അജീഷ് ബാലകൃഷ്ണന്‍ (സോണ്‍ വൈസ് പ്രസിഡന്റ്) എന്നിവര്‍ ഫെലിസിറ്റേഷന്‍ നടത്തി. ശോജന്‍ തൈക്കാട്ടില്‍ (മാനേജര്‍, അഡ്മിനിസ്‌ട്രേഷന്‍ & ട്രെയിനിങ്) ഗസ്റ്റ് ഓഫ് ഓണറായി പങ്കെടുത്തു.ജെസി അരുന്ജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് ജെസി പ്രസൂണ്‍ പ്രകാശ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297386/training-workshop-led-by-jci-perambra)