---
title: "വടകരയില്‍ അജ്ഞാത വ്യക്തിയെ ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല"
english_title: "An unidentified person was found dead after falling from a train in Vadakara. The body has not been identified"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297513/an-unidentified-person-was-found-dead-after-falling-from-a-train-in-vadakara-the-body-has-not-been-identified"
published_at: "2025-06-21T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68564675643cd_train.jpg"
keywords: []
---

# വടകരയില്‍ അജ്ഞാത വ്യക്തിയെ ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല

> **Lead Summary:** **വടകര: **വടകരയില്‍ അജ്ഞാത വ്യക്തിയെ ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വടകര വണ്ണാത്തി ഗേറ്റിലാണ് വെള്ളിയാഴ്ച രാത്രിയോടെ മൃതദേഹം കണ്ടത്. മംഗളൂരു - പുതുച്ചേരി എക്‌സ്പ്രസ് ട്രാക്കിലൂടെ കടന്നു പോയതിനു പിന്നാലെയാണ് മൃതദേഹം കണ്ടത്.

## Article Content

**വടകര: **വടകരയില്‍ അജ്ഞാത വ്യക്തിയെ ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വടകര വണ്ണാത്തി ഗേറ്റിലാണ് വെള്ളിയാഴ്ച രാത്രിയോടെ മൃതദേഹം കണ്ടത്. മംഗളൂരു - പുതുച്ചേരി എക്‌സ്പ്രസ് ട്രാക്കിലൂടെ കടന്നു പോയതിനു പിന്നാലെയാണ് മൃതദേഹം കണ്ടത്.

ഇത് ആരാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. രാത്രി 7.20 ഓടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പൊലീസ് ഉള്‍പ്പെടെയുള്ള അധികൃതരെ വിവരം അറിയിച്ചു. മൃതദേഹം പിന്നീട് വടകരയിലെ ജില്ലാ ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297513/an-unidentified-person-was-found-dead-after-falling-from-a-train-in-vadakara-the-body-has-not-been-identified)