---
title: "കെ.എം കണ്ണന്‍ ചരമ വാര്‍ഷികദിനം സമുചിതമായി ആചരിച്ചു"
english_title: "K.M. Kannan death anniversary observed appropriately at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297527/km-kannan-death-anniversary-observed-appropriately-at-perambra"
published_at: "2025-06-21T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856528d10baf_abhiii.jpg"
keywords: []
---

# കെ.എം കണ്ണന്‍ ചരമ വാര്‍ഷികദിനം സമുചിതമായി ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര: **സ്വാതന്ത്ര്യ സമര സേനാനിയും സിപിഐ എം നേതാവുമായ കെ.എം കണ്ണന്‍ മാസ്റ്ററുടെ പതിനൊന്നാം ചരമ വാര്‍ഷികം സമുചിതമായി ആചരിച്ചു. സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഏരിയാ കമ്മറ്റി അംഗം കെ.വി കുഞ്ഞിക്കണ്ണന്‍ പതാക ഉയര്‍ത്തി.

## Article Content

**പേരാമ്പ്ര: **സ്വാതന്ത്ര്യ സമര സേനാനിയും സിപിഐ എം നേതാവുമായ കെ.എം കണ്ണന്‍ മാസ്റ്ററുടെ പതിനൊന്നാം ചരമ വാര്‍ഷികം സമുചിതമായി ആചരിച്ചു. സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഏരിയാ കമ്മറ്റി അംഗം കെ.വി കുഞ്ഞിക്കണ്ണന്‍ പതാക ഉയര്‍ത്തി.

അനുസ്മരണ യോഗം സിപിഐ എം പേരാമ്പ്ര ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മറ്റി അംഗങ്ങളായ എന്‍.പി ബാബു, പി.എസ് പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എ.കെ സദാനന്ദന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഏരിയാ കമ്മറ്റി അംഗം ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു.

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ രക്ഷാമന്ത്രി പദക് പുരസ്‌കാര ജേതാവ് വി.പി തേജയെ ചടങ്ങില്‍ ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷയിലെ ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297527/km-kannan-death-anniversary-observed-appropriately-at-perambra)