---
title: " ആയഞ്ചേരിയിലെ പതിനാലു വയസുകാരന്‍ എവിടെ"
english_title: "Where is the fourteen-year-old boy from Ayanjari? "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297542/where-is-the-fourteen-year-old-boy-from-ayanjari"
published_at: "2025-06-21T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685665461ea1e_VADAWARA.JPG"
keywords: []
---

#  ആയഞ്ചേരിയിലെ പതിനാലു വയസുകാരന്‍ എവിടെ

> **Lead Summary:** **ആയഞ്ചേരി: **ആയഞ്ചേരിയില്‍ കാണാതായ പതിനാലു വയസുകാരനെ കുറിച്ച് അന്വേഷണം തുടരുന്നു. ഇന്നലെ വൈകിട്ട് മുതലാണ് 14 കാരനായ വിദ്യാര്‍ത്ഥിയെ കാണാതായത്.

## Article Content

**ആയഞ്ചേരി: **ആയഞ്ചേരിയില്‍ കാണാതായ പതിനാലു വയസുകാരനെ കുറിച്ച് അന്വേഷണം തുടരുന്നു. ഇന്നലെ വൈകിട്ട് മുതലാണ് 14 കാരനായ വിദ്യാര്‍ത്ഥിയെ കാണാതായത്.

ആയഞ്ചേരിയിലെ ഒതയോത്ത് അഷ്‌റഫ് തങ്ങളുടെ മകന്‍ റാദില്‍ ഹംദാനെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് നാല് മണിക്ക് ശേഷം വീട്ടുകാരോട് പറയാതെ റാദിന്‍ വീടു വിട്ടു പോവുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. കാണാതാവുമ്പോള്‍ കറുത്ത ടീഷര്‍ട്ടും ബ്രൗണ്‍ നിറത്തിലുള്ള പാന്റുമാണ് കുട്ടി ധരിച്ചത്.

രാത്രിയിലും അന്വേഷണം നടത്തിയെങ്ങിലും കുട്ടിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് വടകര പൊലീസില്‍ പരാതിതി നല്‍കി. ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലന്ന് ബന്ധുക്കള്‍ അറിയിച്ചു.

കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ കൊടുത്ത നമ്പറുകളിലോ അറിയിക്കുക.7034006085, 9961 330757

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297542/where-is-the-fourteen-year-old-boy-from-ayanjari)