---
title: "പോളിടെക്‌നിക് കോളെജ് ഇനി പേരാമ്പ്രയിലും"
english_title: "Polytechnic College to open in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297554/polytechnic-college-to-open-in-perambra"
published_at: "2025-06-21T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68567342929f1_aew.jpg"
keywords: []
---

# പോളിടെക്‌നിക് കോളെജ് ഇനി പേരാമ്പ്രയിലും

> **Lead Summary:** **പേരാമ്പ്ര:** സര്‍ക്കാര്‍ മേഖലയില്‍ ജില്ലയില്‍ മൂന്നാമത്തെ പോളിടെക്‌നിക് കോളേജ് പേരാമ്പ്രയില്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങി. ജില്ലയില്‍ കോഴിക്കോട് വെസ്റ്റ്ഹില്‍, വടകര എന്നിവിടങ്ങളിലാണ് നിലവില്‍ ഗവ: പോളിടെക്‌നിക് കോളെജുകള്‍ ഉള്ളത്.

## Article Content

**പേരാമ്പ്ര:** സര്‍ക്കാര്‍ മേഖലയില്‍ ജില്ലയില്‍ മൂന്നാമത്തെ പോളിടെക്‌നിക് കോളേജ് പേരാമ്പ്രയില്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങി. ജില്ലയില്‍ കോഴിക്കോട് വെസ്റ്റ്ഹില്‍, വടകര എന്നിവിടങ്ങളിലാണ് നിലവില്‍ ഗവ: പോളിടെക്‌നിക് കോളെജുകള്‍ ഉള്ളത്.

പത്താംതരം വിജയിച്ച് ഉപരിപഠനത്തിനായി പോളിടെക്‌നിക് കോളേജുകളെ സമീപിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗത്തിനും സീറ്റ് ലഭിക്കാത്ത സാഹചര്യം കണക്കിലെടുത്താണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പേരാമ്പ്രയില്‍ ഗവ: പോളിടെക്‌നിക് കോളേജ് അനുവദിച്ചത്. കഴിഞ്ഞ ബജറ്റില്‍ കോളേജിനായി സര്‍ക്കാര്‍ അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ചങ്ങരോത്ത് പഞ്ചായത്തിന്റെ അധീനതയില്‍ കല്ലൂരില്‍ ഉള്ള 4.5 ഏക്കര്‍ ഭൂമിയിലാണ് കോളേജ് സ്ഥാപിക്കുക. സ്ഥലം ഏറ്റെടുക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ് . കോളേജ് സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് ജനറല്‍ പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പല്‍ സ്വര്‍ണ്ണയെ സ്‌പെഷ്യല്‍ ഓഫീസര്‍ ആയി നിയമിച്ചതായി ടി.പി രാമകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.

എട്ടുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിനിടയില്‍ പേരാമ്പ്ര മണ്ഡലത്തിന് അനുവദിച്ച രണ്ടാമത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ: പോളിടെക്‌നിക് കോളേജ്. 2017 ല്‍ മുതുകാട് കേന്ദ്രമായി പേരാമ്പ്ര ഗവണ്‍മെന്റ് ഐടിഐ പ്രവര്‍ത്തനമാരംഭിച്ചു. മുതുകാട് 4 ഏക്കര്‍ സ്ഥലത്ത് ഐടിഐയുടെ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുകയാണ്. പേരാമ്പ്ര ഗവണ്‍മെന്റ് കോളേജിലും നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297554/polytechnic-college-to-open-in-perambra)