---
title: " തെങ്ങില്‍ നിന്ന് വീണു മരിച്ചു"
english_title: "He died after falling from a coconut tree"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297650/he-died-after-falling-from-a-coconut-tree"
published_at: "2025-06-21T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856df91e40c5_tegg.jpg"
keywords: []
---

#  തെങ്ങില്‍ നിന്ന് വീണു മരിച്ചു

> **Lead Summary:** **മുതുകാട് : **ചെങ്കോട്ടക്കൊല്ലിയിലെ കേളംപൊയില്‍ കുമാരന്‍ തെങ്ങില്‍ നിന്നു വീണു മരിച്ചു. സ്വന്തം വീട്ടില്‍ നിന്നും തേങ്ങ ഇടാനായി തെങ്ങില്‍ കയറിയതായിരുന്നു. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. ഉടന്‍ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

## Article Content

**മുതുകാട് : **ചെങ്കോട്ടക്കൊല്ലിയിലെ കേളംപൊയില്‍ കുമാരന്‍ തെങ്ങില്‍ നിന്നു വീണു മരിച്ചു. സ്വന്തം വീട്ടില്‍ നിന്നും തേങ്ങ ഇടാനായി തെങ്ങില്‍ കയറിയതായിരുന്നു. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. ഉടന്‍ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌ക്കാരം നാളെ ഉച്ചക്ക് രണ്ടു മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ കല്യാണി. മക്കള്‍ ദിനേശ്കുമാര്‍, രമേഷ് കുമാര്‍ കേളം പൊയില്‍ (ചക്കിട്ടപാറ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, പന്ത്രണ്ടാം വാര്‍ഡ് പഞ്ചായത്ത് കണ്‍വീനര്‍), ലീന സോമന്‍ (പൈതോത്ത്). മരുമക്കള്‍ സ്മിജ രമേഷ്, കെ.സി. സോമന്‍ (പൈതോത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297650/he-died-after-falling-from-a-coconut-tree)