---
title: "അന്താരാഷ്ട്ര യോഗാദിനം"
english_title: "International Yoga Day at arikkulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297658/international-yoga-day-at-arikkulam"
published_at: "2025-06-21T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856ef48ce60a_werr.jpg"
keywords: []
---

# അന്താരാഷ്ട്ര യോഗാദിനം

> **Lead Summary:** **അരിക്കുളം**:കേരള സര്‍ക്കാര്‍,നാഷണല്‍ ആയുഷ് മിഷന്‍ കേരള എന്നിവയുടെ ആഭിമുഖ്യത്തില്‍ അരിക്കുളം ഗ്രാമപഞ്ചായത്തും, അരിക്കുളം സര്‍കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറി, സര്‍കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി കെപിഎംഎസ്എം, എച്ച്എസ്എസ് പാറക്കുളങ്ങര എന്‍എസ്എസ് യൂണിറ്റ് എന്നിവ സംയുക്തമായി അന്താരാഷ്ട്ര യോഗാദിനം സംഘടിപ്പിച്ചു.

## Article Content

**അരിക്കുളം**:കേരള സര്‍ക്കാര്‍,നാഷണല്‍ ആയുഷ് മിഷന്‍ കേരള എന്നിവയുടെ ആഭിമുഖ്യത്തില്‍ അരിക്കുളം ഗ്രാമപഞ്ചായത്തും, അരിക്കുളം സര്‍കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറി, സര്‍കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി കെപിഎംഎസ്എം, എച്ച്എസ്എസ് പാറക്കുളങ്ങര എന്‍എസ്എസ് യൂണിറ്റ് എന്നിവ സംയുക്തമായി അന്താരാഷ്ട്ര യോഗാദിനം സംഘടിപ്പിച്ചു.

കെപിഎംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്ന അന്താരാഷ്ട്ര യോഗാദിനം അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.സുഗതന്‍ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര യോഗദിന തോടനുബന്ധിച്ചു അരിക്കുളം സര്‍കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറി അരിക്കുളം എയൂപി സ്‌കൂളില്‍ വച്ച് സംഘടിപ്പിച്ച യോഗദിന ക്വിസ് മത്സരത്തില്‍ വിജയിയായ മാളവിക ശ്രീപാര്‍വതിക്ക് ചടങ്ങില്‍ മൊമന്റോ നല്‍കി ആദരിച്ചു.

ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നജീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.അഫ്‌ന, ഇമ്പിച്ചി അഹമ്മദ്, സുധ, വി ബഷീര്‍, വിനോദ് ചേരുവോട്ട, വാര്‍ഡ് അംഗങ്ങളായ എം.പ്രകാശന്‍, രജനി, എ.കെ ശാന്ത, എം.കെ നിഷ, ബിനിത തുടങ്ങിയവര്‍ സംസാരിച്ചു

.ഡോ മൗന അലോറ, ഡോ അമൃത എന്നിവര്‍ യോഗപരിപടികള്‍ക്ക് നേതൃത്വം നല്കി. കെഎംഎസ്എം എച്ച് എസ്എസ് പ്രിന്‍സിപ്പാള്‍ ഷഫീഖ് അലി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷിജിത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് യോഗ ഡാന്‍സും അരങ്ങേറി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297658/international-yoga-day-at-arikkulam)