---
title: "കാറില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവിന് പാമ്പുകടിയേറ്റു"
english_title: "Young man bitten by snake while traveling in car"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297707/young-man-bitten-by-snake-while-traveling-in-car"
published_at: "2025-06-22T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6857938a002bb_pam.jpg"
keywords: []
---

# കാറില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവിന് പാമ്പുകടിയേറ്റു

> **Lead Summary:** കുറ്റ്യാടി: കാറില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവിന് പാമ്പുകടിയേറ്റു. നിരവില്‍പ്പുഴ സ്വദേശി രാജീവനാണ് (30_ കാറിനുളളില്‍ നിന്നും പാമ്പ് കടിയേറ്റത്.

## Article Content

കുറ്റ്യാടി: കാറില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവിന് പാമ്പുകടിയേറ്റു. നിരവില്‍പ്പുഴ സ്വദേശി രാജീവനാണ് (30_ കാറിനുളളില്‍ നിന്നും പാമ്പ് കടിയേറ്റത്.

ചുരുട്ട വര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്. വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ കുറ്റ്യാടി ചുരത്തില്‍ വച്ചാണ് യുവാവിന് പാമ്പുകടിയേറ്റത്. വടകരയില്‍ നിന്നും രാജീവ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. അദ്ദേഹത്തിന്റെ സുഹൃത്താണ് വാഹനം ഓടിച്ചിരുന്നത്.

രാജീവിനെ മറ്റൊരു വാഹനത്തില്‍ കയറ്റി കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. കാര്‍ ഡ്രൈവര്‍ സൂരജ് ധൈര്യസമേതം കാര്‍ ചുരത്തില്‍ നിന്നും തിരിച്ച് തൊട്ടില്‍പ്പാലം മൂന്നാംകൈയിലെ വര്‍ക് ഷോപ്പില്‍ എത്തിച്ചു. ഉടന്‍ പാമ്പ് പിടുത്തത്തില്‍ വിധക്തനായ സുരേന്ദ്രന്‍ കരിങ്ങാടിനെ വിളിച്ചുവരുത്തി. വാഹനത്തില്‍ നിന്നും അനായാസം പാമ്പിനെ പിടികൂടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297707/young-man-bitten-by-snake-while-traveling-in-car)