---
title: "പാലേരിയില്‍ യുദ്ധവിരുദ്ധ റാലി നടത്തി സിപിഐ എം"
english_title: "CPI(M) holds anti-war rally in Paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297716/cpim-holds-anti-war-rally-in-paleri"
published_at: "2025-06-22T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68579af95a477_yyy.JPG"
keywords: []
---

# പാലേരിയില്‍ യുദ്ധവിരുദ്ധ റാലി നടത്തി സിപിഐ എം

> **Lead Summary:** **പേരാമ്പ്ര:** അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ പലസ്തീനിലും ഇറാനിലും ജനങ്ങളെ കൂട്ടക്കൊലചെയ്യുന്ന ഇസ്രയേല്‍ യുദ്ധക്കൊതിക്കെതിരെ സിപിഐ എം പാലേരിയില്‍ യുദ്ധവിരുദ്ധ റാലി നടത്തി.

## Article Content

**പേരാമ്പ്ര:** അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ പലസ്തീനിലും ഇറാനിലും ജനങ്ങളെ കൂട്ടക്കൊലചെയ്യുന്ന ഇസ്രയേല്‍ യുദ്ധക്കൊതിക്കെതിരെ സിപിഐ എം പാലേരിയില്‍ യുദ്ധവിരുദ്ധ റാലി നടത്തി.

പാലേരി, കടിയങ്ങാട്, പന്തിരിക്കര ലോക്കല്‍ കമ്മിറ്റികള്‍ ചേര്‍ന്നാണ് റാലി സംഘടിപ്പിച്ചത്. ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.വി കുഞ്ഞിക്കണ്ണന്‍, ഉണ്ണി വേങ്ങേരി, പി.എസ് പ്രവീണ്‍, ലോക്കല്‍ സെക്രട്ടറിമാരായ സി.വി രജീഷ്, എ.കെ സദാനന്ദന്‍, ആര്‍ സിദ്ധാര്‍ത്ഥ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൂത്താളിയില്‍ നടത്തിയ യുദ്ധവിരുദ്ധ റാലിക്ക് ലോക്കല്‍ സെക്രട്ടറി സി.കെ രൂപേഷ്, പി.എം രാഘവന്‍, കെ.എം ബാലകൃഷ്ണന്‍, പി.സി സജീവന്‍, വി.കെ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297716/cpim-holds-anti-war-rally-in-paleri)