---
title: "കൗതുകമുണര്‍ത്തി അരയന്നം മോഡല്‍ പപ്പായ"
english_title: "The curiously named "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297726/the-curiously-named-panyannam-model-papaya"
published_at: "2025-06-22T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6857a7595232b_hp.JPG"
keywords: []
---

# കൗതുകമുണര്‍ത്തി അരയന്നം മോഡല്‍ പപ്പായ

> **Lead Summary:** പേരാമ്പ്ര: കൗതുകമുണര്‍ത്തി അരയന്നം മോഡല്‍ പപ്പായ. നൊച്ചാട് പഞ്ചായത്തിലെ മുളിയങ്ങല്‍ കരിമ്പാം കുന്നുമ്മല്‍ പ്രവര്‍ത്തിക്കുന്ന ജനകീയ വനിതാ ഹോട്ടലിലാണ് ഈ അപൂര്‍വ്വ കാഴ്ച കാണാന്‍ സാധിച്ചത്.

## Article Content

പേരാമ്പ്ര: കൗതുകമുണര്‍ത്തി അരയന്നം മോഡല്‍ പപ്പായ. നൊച്ചാട് പഞ്ചായത്തിലെ മുളിയങ്ങല്‍ കരിമ്പാം കുന്നുമ്മല്‍ പ്രവര്‍ത്തിക്കുന്ന ജനകീയ വനിതാ ഹോട്ടലിലാണ് ഈ അപൂര്‍വ്വ കാഴ്ച കാണാന്‍ സാധിച്ചത്.

വനിതാ ഹോട്ടലില്‍ ഉച്ചഭക്ഷണത്തിനായി കറിവെയ്ക്കാന്‍ പറിച്ച പപ്പായയിലാണ് അരയന്നം രൂപത്തിലുള്ള പപ്പായ കാണാന്‍ കഴിഞ്ഞത്. ആദ്യം ഒരു തമാശയായി കാണുകയും പിന്നീടാണ് അത് ഒരു കൗതുകമായി വനിതകള്‍ക്ക് തോന്നിയത്.

മറ്റ് പല പച്ചക്കറികളിലും മറ്റ് രൂപത്തിലുള്ള അപൂര്‍ കാഴ്ച്ചകള്‍ കണ്ടിട്ടുണ്ടെങ്കിലും പപ്പയയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു കാഴ്ച്ച കാണാന്‍ സാധിച്ചത്.

പപ്പായ മുറിച്ച് നശിപ്പിക്കാതെ കടയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിരവധി ആളുകള്‍ ഇത് കാണാന്‍ നന്മ ജനകീയ ഹോട്ടല്‍ സന്ദര്‍ശിക്കുന്നതായും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. ആറോളം വനിതകളാണ് കുടുംബശ്രീ ജനകീയ ഹോട്ടലില്‍ ജോലി ചെയ്തു വരുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297726/the-curiously-named-panyannam-model-papaya)