---
title: "'വായനയിലൂടെ രക്തബന്ധം' ; രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "'Blood ties through reading'; Blood donation camp organized at kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297761/blood-ties-through-reading-blood-donation-camp-organized-at-kayanna"
published_at: "2025-06-22T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6857d1e039113_rak.JPG"
keywords: []
---

# 'വായനയിലൂടെ രക്തബന്ധം' ; രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കായണ്ണ ബസാര്‍:** കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും കേരളാ പൊലീസ് പോള്‍ ബ്ലഡ് പ്രൊജക്ടും ചേര്‍ന്ന് സംഘടിപ്പിച്ച 'വായനയിലൂടെ രക്തബന്ധം ' ക്യാമ്പയിനിന്റെ ഭാഗമായി ലൈബ്രറി കൗണ്‍സില്‍ കായണ്ണ പഞ്ചായത്ത് സമിതി എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍ & റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**കായണ്ണ ബസാര്‍:** കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും കേരളാ പൊലീസ് പോള്‍ ബ്ലഡ് പ്രൊജക്ടും ചേര്‍ന്ന് സംഘടിപ്പിച്ച 'വായനയിലൂടെ രക്തബന്ധം ' ക്യാമ്പയിനിന്റെ ഭാഗമായി ലൈബ്രറി കൗണ്‍സില്‍ കായണ്ണ പഞ്ചായത്ത് സമിതി എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍ & റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ആലോറച്ചാലില്‍ ഗ്രാമോദയ വായനശാലയില്‍ വെച്ച് നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശശി ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.സി ശരണ്‍ അധ്യക്ഷത വഹിച്ചു.

ഡോ: അമില്‍ ഹാരിസ്, ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്ത് സമിതി സെക്രട്ടറി പി.എം അഭിലാഷ്, പി.പി ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.എം നാരായണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എ.സി ബിജു നന്ദിയും പറഞ്ഞു. എന്‍.പി സുരേഷ്, എന്‍ പ്രഭാകരന്‍, സി.എം നികേഷ് എന്നിവര്‍ നേതൃത്വം നല്കി. 60 ഓളം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297761/blood-ties-through-reading-blood-donation-camp-organized-at-kayanna)