---
title: "ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതി നല്‍കരുത്; 10000 ഇ-മെയിലുമായി സമരസമിതി "
english_title: "No environmental permit for Chengodumala mining; Strike committee with 10000 e-mails"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29784/no-environmental-permit-for-chengodumala-mining-strike-committee-with-10000-e-mails"
published_at: "2022-03-04T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62222d3d4b898_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതി നല്‍കരുത്; 10000 ഇ-മെയിലുമായി സമരസമിതി 

> **Lead Summary:** **കൂട്ടാലിട:** ചെങ്ങോട്ടുമല ഖനനത്തിന് പാരിസ്ഥിതികാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രിക്ക് 10000 ഇ-മെയില്‍ അയക്കുന്ന ക്യാംപയിന്‍ തുടങ്ങി.

## Article Content

**കൂട്ടാലിട:** ചെങ്ങോട്ടുമല ഖനനത്തിന് പാരിസ്ഥിതികാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രിക്ക് 10000 ഇ-മെയില്‍ അയക്കുന്ന ക്യാംപയിന്‍ തുടങ്ങി.

സംസ്ഥാന വിദഗ്ധന വിലയിരുത്തല്‍ സമിതി സ്ഥലം പരിശോധന നടത്തി ചെങ്ങോടുമലയില്‍ ഒരു കാരണവശാലും ഖനനം നടത്തരുതെന്ന റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

നേരത്തെ പരിശോധന നടത്തിയ മറ്റ് രണ്ട് സര്‍ക്കാര്‍ ഏജന്‍സികളും ഖനനം പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര - വനം പരിസ്ഥിതി മന്ത്രാലയം, ക്വാറി കമ്പനി നല്‍കിയ പാരിസ്ഥിതി കാനുമതിയുടെ അപേക്ഷ തള്ളണമെന്നാണ് കത്തില്‍ പറയുന്നത്.

കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദ്യ കത്ത് ഇ-മെയില്‍ അയച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൂട്ടാലിടയില്‍ നടന്ന ക്യാംപയിനിന് ലിനീഷ് നരയംകുളം, ലിനീഷ് മൂലാട്, ഷിജു മൂലാട്‌, പി.കെ. ബാലന്‍, എരഞ്ഞോളി ബാലന്‍ നായര്‍, ഹരിനന്ദന, എസ്.എം. അര്‍ജുന്‍, ഡി. ദീപക് എന്നിവര്‍ നേതൃത്വം നല്‍കി.

നേരത്തെ നരയംകുളത്ത് നടന്ന ക്യാംപയിനിന് വാര്‍ഡ് മെംബര്‍ ടി.പി. ഉഷ, ജയരാജന്‍ കല്പകശ്ശേരി, ടി.എം. സുരേഷ് ബാബു, ടി.കെ. ചന്ദ്രന്‍, പ്രശാന്ത് ചോലക്കല്‍, ടി.എം. ഷീജ, മേപ്പാടി ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29784/no-environmental-permit-for-chengodumala-mining-strike-committee-with-10000-e-mails)