---
title: "മലയമ്മ മേഖല കൗണ്‍സില്‍ യോഗത്തില്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "Office bearers elected at Malayamma Regional Council meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297906/office-bearers-elected-at-malayamma-regional-council-meeting"
published_at: "2025-06-23T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6858e96121dde_art.JPG"
keywords: []
---

# മലയമ്മ മേഖല കൗണ്‍സില്‍ യോഗത്തില്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** **പേരാമ്പ്ര: **വര്‍ത്തമാന കാലത്ത് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളുടെ പശ്ചാത്തലം വിലയിരുത്തി അതിന്റെ ചാലക ശക്തിയായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സാമ്രാജ്യത്വ, സയണിസ്റ്റ് ശക്തികളുടെ തനി നിറം തിരിച്ചറിയണമെന്നും, അതിനെതിരെ ജനാധിപത്യമാര്‍ഗ്ഗത്തില്‍ നിരന്തരമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കണമെന്നും എസ്എംഎഫ് പേരാമ്പ്ര മേഖല കമ്മിറ്റി അഭിപ്രായപ്പെട്ടു.

## Article Content

**പേരാമ്പ്ര: **വര്‍ത്തമാന കാലത്ത് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളുടെ പശ്ചാത്തലം വിലയിരുത്തി അതിന്റെ ചാലക ശക്തിയായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സാമ്രാജ്യത്വ, സയണിസ്റ്റ് ശക്തികളുടെ തനി നിറം തിരിച്ചറിയണമെന്നും, അതിനെതിരെ ജനാധിപത്യമാര്‍ഗ്ഗത്തില്‍ നിരന്തരമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കണമെന്നും എസ്എംഎഫ് പേരാമ്പ്ര മേഖല കമ്മിറ്റി അഭിപ്രായപ്പെട്ടു.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ന് കണ്ടു കൊണ്ടിരിക്കുന്ന എല്ലാ പ്രശ്‌നങ്ങളുടെയും ഉറവിടം പരിശോധിച്ചാല്‍ ആ കാര്യങ്ങള്‍ ബോധ്യപ്പെടുമെന്നും കമ്മിറ്റി സൂചിപ്പിച്ചു. അബൂബക്കര്‍ ഫൈസി മലയമ്മ മേഖല കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് റഫീഖ് സകരിയ ഫൈസി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.എം കോയ മുസ്‌ല്യാര്‍ സ്വാഗതവും, വര്‍ക്കിംഗ് സെക്രട്ടറി എം.കെ അബ്ദുറഹിമാന്‍ ചാവട്ട് റിപ്പോര്‍ട്ടും, വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

ചെരിപ്പേരി മൂസ്സഹാജി നന്ദി പറഞ്ഞു. തണ്ടോറ കുഞ്ഞബ്ദുളള, സി.പി ഹമീദ്, ഇ.കെ അഹമ്മദ് മൗലവി, എം.കെ പരീത്, ടി.കെ ഇബ്രാഹിം, ഒ മമ്മു, തണ്ടോറ ഉമ്മര്‍, അസീസ് ഫൈസി കടിയങ്ങാട്, സി.കെ കുഞ്ഞബ്ദുളള ഹാജി, ഒ.കെ ബഷീര്‍, സി.കെ ഇബ്രാഹിം, വി.കെ കുഞ്ഞബ്ദുളള, ഇ ഷമീര്‍, ആര്‍.കെ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

മേഖല കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് റഫീഖ് സകരിയ ഫൈസി, ജനറല്‍ സെക്രട്ടറി എം.കെ അബ്ദുറഹിമാന്‍ ചാവട്ട്, ട്രഷറര്‍ ചെരിപ്പേരി മൂസ്സ ഹാജി, വൈസ് പ്രസിഡന്റുമാര്‍ പി.എം കോയ മുസ്‌ല്യാര്‍, ടി.കെ ഇബ്രാഹിം, അസീസ് ഫൈസി കടിയങ്ങാട്, എം.കെ പരീത്, ഒ മമ്മു, സി.കെ കുഞ്ഞബ്ദുളള ഹാജി, സെക്രട്ടറിമാര്‍ ഇ.കെ അഹമ്മദ് മൗലവി, തണ്ടോറ ഉമ്മര്‍, ആര്‍.കെ മുഹമ്മദ്, കോടേരി മൊയ്തി, ഒ.കെ ബഷീര്‍, കെ.പി യുസുഫ് എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297906/office-bearers-elected-at-malayamma-regional-council-meeting)