---
title: "പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം നാളെ മുതല്‍ 12 വരെ "
english_title: "perambra Elamarankulangara temple festival held on march 5 th to 12"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29795/perambra-elamarankulangara-temple-festival-held-on-march-5-th-to-12"
published_at: "2022-03-04T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6222401e564bf_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം നാളെ മുതല്‍ 12 വരെ 

> **Lead Summary:** **പേരാമ്പ്ര: **എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം നാളെ മുതല്‍ 12 വരെ ആഘോഷിക്കും. നാളെ രാവിലെ 10.30-ന് കൊടിയേറ്റ ചടങ്ങ് നടക്കുമെന്ന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

## Article Content

**പേരാമ്പ്ര: **എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം നാളെ മുതല്‍ 12 വരെ ആഘോഷിക്കും. നാളെ രാവിലെ 10.30-ന് കൊടിയേറ്റ ചടങ്ങ് നടക്കുമെന്ന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഒമ്പത് മുതല്‍ 11 വരെയാണ് പ്രധാന ആഘോഷം. അഞ്ചിന് വൈകീട്ട് ദീപാരാധന, തായമ്പക, ഓട്ടന്‍തുള്ളല്‍, സാമ്പിള്‍ വെടിക്കെട്ട് എന്നിവയുണ്ടാകും.

ആറിന് തായമ്പക, അക്ഷരശ്ലോകസദസ്സ്, ഗാനമേള, സാമ്പിള്‍ വെടിക്കെട്ട്, ഏഴിന് തായമ്പക, ചാക്യാര്‍കൂത്ത്, തിരുവാതിര, നൃത്തസന്ധ്യ, സാമ്പിള്‍ വെടിക്കെട്ട്, എട്ടിന് തായമ്പക, അധ്യാത്മിക പ്രഭാഷണം, ക്ലാസിക്കല്‍ നൃത്ത നാടകം ശ്രീകൃഷ്ണ വൈഭവം, സാമ്പിള്‍ വെടിക്കെട്ട് എന്നിവ നടക്കും.

ഒമ്പതിന് ഇളനീര്‍ക്കുല വരവ്, വാളെഴുന്നള്ളത്ത്, തായമ്പക, അയ്യപ്പന്‍കൂത്ത്, സാംസ്‌കാരിക സദസ്സ്, ഭക്തിഗാന സുധ എന്നിവയുണ്ടാകും. സോവനീര്‍ പ്രകാശനം മലബാര്‍ ദേവസ്വം കമ്മീഷണര്‍ എ.എന്‍.നീലകണ്ഠന്‍ നിര്‍വഹിക്കും.

പത്തിന് തായമ്പക, താലപ്പൊലി വരവ്, ഭരത സന്ധ്യ, കഥകളി, കളമെഴുത്തും പാട്ടും, വെടിക്കെട്ട്, 11-ന് തോറ്റംപാട്ട്, ശ്രീഭൂതബലി, ഉച്ചപ്പാട്ട്, മലക്കളി, നായാട്ട് വരവ്, കരടിവരവ്, വിളക്കുമാടം വരവ്, തായമ്പക, ആറാട്ട് എഴുന്നള്ളത്ത്, വെടിക്കെട്ട്, കുളിച്ചാറാട്ട്, 12-ന് പുലര്‍ച്ചെ രുധിരക്കോലം എന്നിവ നടക്കും.

എല്ലാ ദിവസവും ഉച്ചക്ക് അന്നദാനവും സംഘടിപ്പിച്ചിട്ടുണ്ട്. കാര്‍ണിവെല്ലും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ആഘോഷ കമ്മിറ്റി പ്രസിഡന്റ് ശശികുമാര്‍ പേരാമ്പ്ര, സെക്രട്ടറി അഡ്വ. രാജീവന്‍ മല്ലിശ്ശേരി, എന്‍.കെ.ലാല്‍, വിജയലക്ഷ്മി നമ്പ്യാര്‍, ചന്ദ്രശേഖരന്‍ നാഗത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29795/perambra-elamarankulangara-temple-festival-held-on-march-5-th-to-12)