---
title: "ഉന്നത വിജയികള്‍ക്ക് നന്മ കാര്‍ഷിക സൊസൈറ്റിയുടെ അനുമോദനം"
english_title: "Nanma Agricultural Society congratulates top achievers at kavunthara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297980/nanma-agricultural-society-congratulates-top-achievers-at-kavunthara"
published_at: "2025-06-23T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68592ebf1acc2_NKAVIL.JPG"
keywords: []
---

# ഉന്നത വിജയികള്‍ക്ക് നന്മ കാര്‍ഷിക സൊസൈറ്റിയുടെ അനുമോദനം

> **Lead Summary:** **നടുവണ്ണൂര്‍: **കാവുന്തറ നന്മ കാര്‍ഷിക സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ യാണ് കാവുന്തറ നന്മ കാര്‍ഷിക സൊസൈറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചത്.

## Article Content

**നടുവണ്ണൂര്‍: **കാവുന്തറ നന്മ കാര്‍ഷിക സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ യാണ് കാവുന്തറ നന്മ കാര്‍ഷിക സൊസൈറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചത്.

ചടങ്ങ് മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ബാലന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ.കെ ഷൈമ അധ്യക്ഷത വഹിച്ചു. ഇ ശ്രീധരന്‍,കെ.ടി. കെ.റഷീദ്, എ.രാമകൃഷ്ണന്‍, ഇ.അജിത്കുമാര്‍, ലിജി തേച്ചേരി, എ.സുരേഷ്, ശ്വേത ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു .സൊസൈറ്റി സെക്രട്ടറി കെ.പി. ശരത് ലാല്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ പി.കെ പ്രമോദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297980/nanma-agricultural-society-congratulates-top-achievers-at-kavunthara)